ക്രിക്കറ്റ് ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഹാർദിക് പാണ്ട്യ ന്യുസിലാന്‍ഡിനെതിരായ മത്സരത്തില്‍ കളിക്കില്ല. ചികിത്സയ്ക്കായി താരത്തെ ജദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് എത്തിക്കും. തുടർന്ന് ഇംഗ്ലണ്ടില്‍ നിന്നുളള വിദഗ്ദ ഡോക്ടര്‍ പാണ്ഡ്യയെ ചികിത്സിക്കും.വ്യഴാഴ്ച നടന്ന മത്സരത്തിലെ ഒൻപതാം ഓവറിലാണ് താരത്തിന് പരിക്കേറ്റത്. ആദ്യ ബൗളിംഗ് ചേഞ്ചുമായി എത്തിയ പാണ്ഡ്യ എറിഞ്ഞ മൂന്നാം ബോളിൽ ലിട്ടണ്‍ ദാസിൻ്റെ സ്‌ട്രൈറ്റ് ഡ്രൈവ് കാലുകൊണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെ പാണ്ട്യ നിലത്തുവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ പാണ്ട്യ ബാക്കി പന്തുകൾ എറിയാൻ സാധിക്കാതെ മടങ്ങുകയായിരുന്നു..
© Copyright 2023. All Rights Reserved