മഹാത്മാഗാന്ധിയെയും മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയെയും കുറിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മറ്റൊരു വിവാദത്തിന് തിരികൊളുത്തി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ബുധനാഴ്ച, ശാസ്ത്രിയുടെ 120-ാം ജന്മദിനത്തിൽ റണാവത്ത് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു, എന്നാൽ രാഷ്ട്രപിതാവെന്ന നിലയിൽ ഗാന്ധിയുടെ പ്രാധാന്യത്തെ കുറച്ചുകാണുകയും ചെയ്തു.
=========aud==============
‘രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം കങ്കണ കുറിച്ചത്. ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം മുന്നോട്ടുകൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറഞ്ഞു. വലിയ വിവാദമാവുകയാണ് കങ്കണ റണാവത്തിന്റെ പോസ്റ്റ്. ഗാന്ധിയെ അപമാനിക്കുന്നതാണ് കങ്കണയുടെ വാക്കുകൾ എന്നാണ് വിമർശനം. നടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് രംഗത്തെത്തി. പഞ്ചാബിലെ ഒരു മുതിർന്ന ബി.ജെ.പി. നേതാവും കങ്കണയെ വിമർശിച്ചു.
© Copyright 2024. All Rights Reserved