സീറ്റ് വിഭജനത്തെച്ചൊല്ലി ഇന്ത്യാ മുന്നണിയിൽ പോര്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ(Mamata Banerjee) സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ അധിർ രഞ്ജൻ ചൗധരി രംഗത്തെത്തി. മമത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സേവിക്കുന്ന തിരക്കിലാണെന്നായിരുന്നു വിമർശനം. കോൺഗ്രസുമായി സഖ്യമുണ്ടാക്കാൻ മമത ആഗ്രഹിക്കുന്നില്ലെന്നും പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചൗധരി പറഞ്ഞു. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ കോൺഗ്രസിന് രണ്ട് സീറ്റുകൾ ടിഎംസി വാഗ്ദാനം ചെയ്തതിനെ കുറിച്ച് ചോദിച്ചതിനായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
-------------------aud--------------------------------
ഞങ്ങൾ ഭിക്ഷ ചോദിച്ചില്ല. മമത ബാനർജി തന്നെ പറഞ്ഞു, അവർക്ക് സഖ്യം വേണമെന്ന്. ഞങ്ങൾക്ക് മമത ബാനർജിയുടെ കാരുണ്യം ആവശ്യമില്ല. ഞങ്ങൾക്ക് സ്വന്തമായി തിരഞ്ഞെടുപ്പിൽ മത്സരിക്കാം. പ്രധാനമന്ത്രി മോദിയെ സേവിക്കുന്ന തിരക്കിലായതിനാൽ മമത ബാനർജി യഥാർത്ഥത്തിൽ ഒരു സഖ്യം ആഗ്രഹിക്കുന്നില്ല.', അദ്ദേഹം പറഞ്ഞു.
സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കാൻ സംസ്ഥാനത്തെ പ്രബല പാർട്ടിയെ അനുവദിക്കണമെന്നാണ് ടിഎംസി വിശ്വസിക്കുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പും ഉൾപ്പെടുന്ന വ്യക്തമായ ഫോർമുലയുടെ അടിസ്ഥാനത്തിലാണ് സീറ്റ് പങ്കിടൽ സംഖ്യയെന്നും വൃത്തങ്ങൾ പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ഇന്ത്യ മുന്നണി കൺവീനറായി തിരഞ്ഞെടുത്തതായി ടിഎംസിയും പിന്തുണയ്ക്കുന്നു. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു മേധാവിയുമായ നിതീഷ് കുമാറിനെതിരെ പാർട്ടിക്ക് എതിർപ്പ് ഒന്നും ഇല്ലെങ്കിലും പ്രതിപക്ഷ സഖ്യത്തിന്റെ കൺവീനറായി ഖാർഗെ മികച്ച സ്വാധീനം ചെലുത്തുമെന്നാണ് പാർട്ടി വൃത്തങ്ങൾ വിശ്വസിക്കുന്നത്. 58 സീറ്റുകളിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നതിനാൽ ദളിത് വിഭാഗത്തിൽ നിന്നുള്ള ഖാർഗെയാണ് മികച്ച ഓപ്ഷൻ എന്നും ടിഎംസി കരുതുന്നുണ്ട്.ഡിസംബറിൽ ഡൽഹിയിൽ ചേർന്ന പ്രതിപക്ഷ ഇന്ത്യാ മുന്നണി യോഗത്തിൽ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചർച്ചകൾ എത്രയും വേഗം പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. 2023 ഡിസംബർ 31-നകം സീറ്റ് പങ്കിടൽ വിശദാംശങ്ങൾ അന്തിമമാക്കണമെന്ന് ടിഎംസി ആവശ്യപ്പെട്ടിരുന്നു. സമയപരിധി കഴിഞ്ഞിട്ടും സീറ്റ് വിഭജനത്തിൽ മുന്നണിയിൽ ഇതുവരെ സമവായത്തിയിട്ടില്ല.
© Copyright 2023. All Rights Reserved