ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്ന ആരോപണവുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. കാനഡയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഇന്ത്യയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ കഴിയില്ല. ഇന്ത്യൻ അധികൃതരുമായി സഹകരിക്കാൻ കനേഡിയൻ അധികൃതർ പലതവണ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായും ട്രൂഡോ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് കനേഡിയൻ പ്രധാനമന്ത്രിയുടെ പ്രതികരണം.
-------------------aud--------------------------------
ദക്ഷിണേഷ്യൻ കനേഡിയൻ വംശജരെ ലക്ഷ്യമിട്ടുള്ള രഹസ്യ ഓപ്പറേഷനുകൾ ഉൾപ്പെടെ പൊതുസുരക്ഷയ്ക്ക് ഭീഷണിയായ പ്രവർത്തനങ്ങളിൽ ഇന്ത്യ ഏർപ്പെടുകയാണെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും ആരോപിച്ചു. തെളിവുകൾ ഒന്നും പങ്കുവെച്ചില്ലെങ്കിലും കാനഡയിലുള്ള ഇന്ത്യൻ ഏജന്‌റുമാർ ഖാലിസ്ഥാൻ അനുകൂല ഘടകങ്ങളെ ലക്ഷ്യമിട്ട് ലോറൻസ് ബിഷ്‌ണോയ് സംഘവുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നാണ് കാനഡയുടെ ആരോപണം. മുംബൈയിൽ എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിനു പിന്നിലെ ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്‌റെ പങ്കും ബിഷ്‌ണോയിയെ കുറിച്ചുള്ള വാർത്തകളും മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴാണ് പുതിയ ആരോപണം ഉയരുന്നത്. അതേസമയം കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ സഞ്ജയ് കുമാർ വർമയെ കേന്ദ്ര സർക്കാർ തിരിച്ചുവിളിച്ചതിനു പിന്നാലെ ഇന്നലെ ആറു കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കി. 19ന് മുൻപ് ഇവർ രാജ്യം വിടണമെന്നാണ് കേന്ദ്രം നൽകിയിരിക്കുന്ന നിർദേശം. ഇതിന് പിന്നാലെയാണ് വീണ്ടും ഇന്ത്യക്കെതിരെ ആരോപണങ്ങളുമായി കാനഡ രംഗത്തെത്തിയിരിക്കുന്നത്.
© Copyright 2024. All Rights Reserved