സജ്‌നക്കും മിന്നുമണിക്കും പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിലേക്ക് വയനാട്ടിൽ നിന്ന് പുതിയ ഒരു താരം കൂടി. കൽപ്പറ്റ സ്വദേശിനിയായ വി.ജെ. ജോഷിതക്കാണ് മലേഷ്യയിൽ നടക്കാനിരിക്കുന്ന അണ്ടർ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
-------------------aud------------------------------
ഡിസംബർ പതിനഞ്ചിന് ആരംഭിക്കുന്ന ഏഷ്യ കപ്പ് വനിതകളുടെ അണ്ടർ 19 ലോക കപ്പിന് മുന്നോടിയായി നടക്കുന്ന പ്രധാന ടൂർണമെന്റ് കൂടിയാണ്. ഈ വർഷം ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനം കാഴ്ച വെക്കാനായതാണ് ജോഷിതക്ക് ഇന്ത്യൻ ടീമിലേക്കുള്ള തുറന്നത്. കഴിഞ്ഞ വർഷം വനിത പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ ബൗളിങ് സംഘത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കേരള അണ്ടർ 19 ടീം ക്യാപ്റ്റൻ ആയിരുന്ന ജോഷിത അണ്ടർ 23, സീനിയർ ടീം അംഗവുമാണ്.
© Copyright 2024. All Rights Reserved