'ഇന്ന് നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റിനെ നോക്കുകയാണെങ്കിൽ, ഇന്ത്യൻ ക്രിക്കറ്റ് വളരെ ശക്തമാണ്, ' മൗണ്ട് ജോയ് ക്രിക്കറ്റ് ക്ലബിന്റെ 50ാം വർഷത്തെ ആഘോഷത്തിനിടെ ദ്രാവിഡ് പറഞ്ഞു. ഇന്ത്യൻ ക്രിക്കറ്റിന്റെ ഈ ഉയർച്ചയ്ക്ക് കാരണം പ്രതിഭകൾ രാജ്യത്തിന്റെ എല്ലാ ഇടത്തുനിന്നും വരുന്നതു കൊണ്ടാണെന്നും ദ്രാവിഡ് പറഞ്ഞു. 'നിങ്ങൾ ജിആർ വിശ്വനാഥിന്റെയോ അല്ലെങ്കിൽ ഞാൻ തുടങ്ങിയ കാലത്തേക്കോ തിരിച്ചുപോകുകയാണെങ്കിൽ, പ്രതിഭകളിൽ ഭൂരിഭാഗവും വൻ നഗരങ്ങളിൽ നിന്നോ ചില സംസ്ഥാനങ്ങളിൽ നിന്നോ വന്നവരാണ്. ചെറിയ സ്ഥലങ്ങളിൽ കഴിവുള്ളവർ ഉണ്ടായിരുന്നെങ്കിൽ പോലും, അവർക്ക് ക്രിക്കറ്റ് കളിക്കാൻ വൻ നഗരങ്ങളിൽ വരണം. എന്നാൽ ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ എല്ലായിടത്തുനിന്നും താരങ്ങൾ വരുന്നത് നിങ്ങൾക്ക് കാണാം' രഞ്ജി ട്രോഫിയുടെ നിലവാരം ഉയർന്നത് ഉൾപ്പെടെ ചൂണ്ടികാണിച്ചായിരുന്നു ദ്രാവിഡിന്റെ പുകഴ്ത്തൽ.
ക്ലബ് ക്രിക്കറ്റിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ ദ്രാവിഡ് ഇന്ത്യൻ ക്രിക്കറ്റിന്റെ പുരോഗതിക്കായി രാജ്യത്ത് എല്ലായിടത്തും ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ആവശ്യമാണെന്നും പറഞ്ഞു.' 'നമുക്ക് ക്ലബ്ബുകൾ ആവശ്യമാണ്, ക്രിക്കറ്റ് കുറച്ച് ആളുകളുടെ കൈകളിൽ കേന്ദ്രീകരിക്കപ്പെടരുത്, ക്രിക്കറ്റിന് ആവശ്യം സമത്വമായിരിക്കണം, അത് എല്ലായിടത്തും ഉണ്ടാകണം' ദ്രാവിഡ് പറഞ്ഞു.
© Copyright 2025. All Rights Reserved