ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. രോഹിത്തിന്റെ വാക്കുകൾ… ''ഇന്ത്യൻ ടീമിനെ പരിശീലകനായി തുടരണമെന്ന് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചിരുന്നു. ദ്രാവിഡിന് ഇനിയും കൂടുതൽ ചെയ്യാൻ കഴിയുമെന്നാണ് ഞാൻ കരുതുന്നത്. എന്നാൽ അദ്ദേഹം തൽസ്ഥാനത്ത് തുടരാൻ തയ്യാറായിരുന്നില്ല.'' രോഹിത് പറഞ്ഞു.
നേരത്തെ, വരുന്ന ഒരു വർഷമെങ്കിലും ടെസ്റ്റ് ടീമിനൊപ്പം തുടരണമെന്ന് ചില താരങ്ങൾ ദ്രാവിഡിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദ്രാവിഡ് തന്റെ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. യഥാർത്ഥത്തിൽ 2023 ഏകദിന ലോകകപ്പിന് ശേഷം സ്ഥാനമൊഴിയാൻ ഒരുങ്ങുകയായിരുന്നു ദ്രാവിഡ്. എന്നാൽ ടി20 ലോകകപ്പ് വരെ തുടരാൻ തീരുമാനിച്ചത് ബിസിസിഐയുടെ നിർബന്ധത്തെ തുടർന്നായിരുന്നു. ബിസിസിഐയ്ക്ക് അപേക്ഷ സമർപ്പിച്ചവർ ആരൊക്കെ എന്ന് ഇതുവരെ പുറത്തുവന്നിട്ടില്ല. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ കിരീടത്തിലേക്ക് നയിച്ച ഗംഭീറിനായി വാതിൽ തുറന്നിട്ടിരിക്കുകയാണ് ബിസിസിഐ. എന്നാൽ ഗൗതം ഗംഭീറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത്. തീരുമാനം വിവേകത്തോടെ കൈകൊള്ളണമെന്ന് ഗാംഗുലി പറഞ്ഞത് ഏറെ ചർച്ചകൾക്കിടയാക്കി.
ഐപിഎല്ലിൽ കൊൽക്കത്തയ്ക്കായി ഗംഭീർ നടപ്പിലാക്കിയ കാര്യങ്ങൾ ഇന്ത്യൻ ടീമിലും നടപ്പിലാക്കാനാകും, താൻ അതിനായി ആഗ്രഹിക്കുന്നുവെന്നും അടുത്തിടെ വിരമിച്ച മുൻ ഇന്ത്യൻ താരം ദിനേശ് കാർത്തിക് വ്യക്തമാക്കിയിരുന്നു.
© Copyright 2025. All Rights Reserved