യോഗത്തിൽ ജനാധിപത്യ വിശ്വസികൾക്കും നേതാക്കൻമാർക്കും OlCC UK യുടെ പ്രസിഡൻ്റ് മധുരം നൽകി സ്വീകരിച്ചു തുടർന്ന് പരസ്പരം ലഡു നൽകി സന്തോഷം ആഘോഷമാക്കി INDIA സഖ്യത്തിൻ്റെ വിജയം ഇന്ത്യൻ ജനാധിപത്യ വിശ്വാസികളെ സാക്ഷിനിർത്തി ഇന്ത്യാ മഹാരാജ്യത്തും കേരളത്തിലും നടന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നമ്മുടെ KPCC പ്രസിഡൻ്റ് ശ്രീ, K സുധാകരൻ അടക്കം മൽസരിച്ച 20 സീറ്റിൽ 18 സീറ്റിലും UDF തിളക്കമാർന്ന വിജയം കൈവരിക്കുവാൻ കഴിഞ്ഞതിൻ്റെ വിജയാഘോഷവും പ്രതീക്ഷയോടെ കാത്തിരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ തിരിച്ചു വരവും കോൺഗ്രസ്സിൻ്റെ വിജയവും ലോകമെമ്പാടുമുള്ള ഇന്ത്യക്കാരും ജനാധിപത്യ വിശ്വാസികളും നവ മാധ്യമങ്ങളിലൂടെ ഉറക്കം പോലും തെജിച്ചു അവധി എടുത്ത് വീക്ഷിച്ചു കൊണ്ടിരുന്നു വിജയം ഉറപ്പുവരുത്തിയ ശേഷം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
ദേശീയ തലത്തിൽ BJP യുടെ കേവല ഭൂരിപക്ഷം തകർക്കാൻ (രാഹുൽജിക്ക് INDIA സഖ്യത്തിന് ) കഴിഞ്ഞതിൻ്റെയും ഇന്ത്യസഖ്യത്തിന് സർക്കാർ രൂപീകരിക്കാൻ ഉള്ള സാധ്യത കൂടിയിരിക്കുന്ന സാഹചര്യം നിലനിർത്തിക്കൊണ്ടു് മറ്റ് രാജ്യങ്ങൾക്കൊപ്പം ലണ്ടനിലും OICC UK യുടെ ആഭിമുഖ്യത്തിൽ യോഗങ്ങളും ആഘോഷങ്ങളും തുടങ്ങി.
ഇതിൻ്റെ ഭാഗമായി UKയിലെ വിവിധ റീജനുകൾ നാഷണൽ കമ്മറ്റികൾ ഒരുക്കിയ ആഘോഷത്തിനൊപ്പം നിരവധി പ്രവർത്തകർ പങ്കാളികളായി പ്രിയങ്കരനായ നമ്മുടെ നേതാവു് പ്രീയപ്പെട്ട രാഹുൽജിയുടെ ത്യാഗത്തിൻ്റെയും അർപ്പണബോധത്തിൻ്റെയും ധ്യഡ നിശ്ചയത്തോടു കൂടി നടന്നു തീർത്ത ഇന്ത്യയിൽ അദ്ദേഹത്തിൻ്റെ സമർപ്പണത്തിൻെറയും പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ഈ വിജയത്തെ കാണാൻ കഴിയുന്നത് എന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു
OlCC UK യുടെ ചെയർമാനും, പ്രസിഡൻ്റുമായ ശ്രീ,കെ കെ മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിംങ്ങ് പ്രസിഡൻറ് ശ്രീ, അപ്പാ ഗഫൂർ സ്വാഗത പ്രസംഗം നടത്തി തുടർന് ചെയർമാൻ ശ്രീ, കെ കെ മോഹൻ ദാസ് അധ്യക്ഷ പ്രസംഗം നടത്തി തിരഞ്ഞെടുപ്പു വിജയം കോൺഗ്രസ്സ് തിരിച്ചു വരവിൻ്റെ കാലമാണ് എന്നും സത്യവും അതിലൂടെ ജനാധിപത്യവും പുനസ്ഥാപിക്കപ്പെടുന്നതായും പ്രവർത്തകരെ ഒർമ്മിപ്പിച്ചു ശേഷം OICC ജനറൽ സെക്രട്ടറി ശ്രീ' ബേബിക്കുട്ടി ജോർജ്ജ് ഇലക്ഷ്നും വിജയ സാധ്യതകളിലൂടെ ഉള്ള പ്രവർത്തനങ്ങളും എന്ന വിഷയത്തിനെ ആസ്പതമാക്കി പ്രസംഗിച്ചു . തുടർന്ന് വൈസ് പ്രസിഡൻ്റ് ശ്രീ, അൾസ ഹാർഅലി, നാട്ടിൽ നിന്നും വർക്കിംങ്ങ് പ്രസിഡൻറും യൂറോപ്പ്കോർഡിനേറ്ററും ആയശ്രീമതി ഷൈനു മാത്യു,സറീ റീജനൽ പ്രസിഡൻറ് വിൽസൺ ജോർജ് ജനറൽ സെക്രട്ടറി സാബു ജോർജ്ജ് ക്രോയിഡോൺ കമ്മറ്റി പ്രസിഡൻ്റ് Mrs, ലിലിയാ പോൾ സറി കമ്മറ്റി അംഗങ്ങളായ അഷറഫ്, ജോർജ്ജ് അടൂർ എന്നിവർ വിജയിച്ച MP മാർക്ക് ആശംസകൾ അറിയിച്ച് സംസാരിച്ചു. വിവിധ റീജനുകളായ OxFord, Northemption, Ipswich, എന്നീ റീജനുകള്ളൽ നടന്ന യോഗങ്ങൾ നാഷണൽ പ്രസിഡൻ്റ് ശ്രീ.KK ,മോഹൻദാസ് വീഡിയോ കോൺഫ്രൺസിലൂടെ ഉത്ഘാടനം ചെയ്തു സംസാരിച്ചു. നാഷണൽ കമ്മറ്റി ട്രഷറർ ശ്രീ, ജവഹർലാൽ നന്ദി പ്രസംഗത്തിൽ ഒരിക്കലും കോൺഗ്രസ്സിനെ തകർക്കുവാൻ ആരാലും കഴിയില്ലന്ന് ഓർമ്മിപ്പിച്ചു യോഗത്തിൽ എത്തിയവർക്കു് നന്ദി പറഞ്ഞു കൊണ്ടു്ദേശീയ ഗാനാലാപത്തോടെ യോഗം സമാപിച്ചു.
നാഷണൽ കമ്മറ്റി ഒരുക്കിയ ഭക്ഷണം കഴിച്ച് യോഗം പിരിഞ്ഞു.
© Copyright 2023. All Rights Reserved