അഞ്ച് ഇന്ത്യൻ ജെറ്റ് വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാകിസ്ഥാന്റെ അവകാശവാദം പൊളിഞ്ഞു. ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫിന് സാധിച്ചില്ല. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിനിടെയാണ് പാകിസ്ഥാന്റെ കള്ളപ്രചാരണത്തിന്, തെളിവ് നിരത്താനാകാതെ പാക് പ്രതിരോധമന്ത്രി കുഴങ്ങിയത്.
-------------------aud-------------------------------
അഞ്ച് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടുവെന്ന അവകാശവാദത്തിന് തെളിവ് എവിടെയെന്ന് സിഎൻഎൻ അവതാരക ചോദിച്ചപ്പോൾ, അത് സോഷ്യൽ മീഡിയയിൽ പറയുന്നുണ്ടെന്നായിരുന്നു പാക് പ്രതിരോധമന്ത്രിയുടെ മറുപടി. ഈ വാർത്ത ഞങ്ങളുടെ സോഷ്യൽ മീഡിയയിൽ മാത്രമല്ല, ഇന്ത്യയുടെ അടക്കം എല്ലാ സോഷ്യൽ മീഡിയയിലുമുണ്ട്.
പാകിസ്ഥാൻ വെടിവെച്ചിട്ട ജെറ്റ് വിമാനങ്ങളുടെ അവശിഷ്ടങ്ങൾ കശ്മീരിലാണ് വീണത്. അവരത് സമ്മതിച്ചിട്ടുണ്ട്. പാക് മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. എങ്കിൽ ഇന്ത്യൻ ജെറ്റുകൾ വെടിവെച്ചിടാൻ ഏത് പോർവിമാനമാണ് പാകിസ്ഥാൻ സൈന്യം ഉപയോഗിച്ചത്, എങ്ങനെയാണ് വെടിവെച്ചിട്ടത് എന്നിവ വെളിപ്പെടുത്തണമെന്ന് അവതാരക ആവശ്യപ്പെട്ടപ്പോൾ ഖ്വാജ ആസിഫ് മറുപടി നൽകിയില്ല. ഇന്ത്യൻ ജെറ്റുകളെ വെടിവയ്ക്കാൻ പാകിസ്ഥാൻ ചൈനീസ് ഉപകരണങ്ങൾ ഉപയോഗിച്ചോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഖ്വാജ ആസിഫിന്റെ മറുപടി. JF17 ഉം JF10 എന്നീ ചൈനീസ് വിമാനങ്ങൾ പാകിസ്ഥാന്റെ പക്കലുണ്ട്. പക്ഷേ അവ ഇപ്പോൾ പാകിസ്ഥാനിൽ നിർമ്മിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യയ്ക്ക് ഫ്രാൻസിൽ നിന്നും വിമാനങ്ങൾ വാങ്ങാമെങ്കിൽ, പാകിസ്ഥാന് ചൈനയിൽ നിന്നോ റഷ്യയിൽ നിന്നോ അമേരിക്കയിൽ നിന്നോ യുകെയിൽ നിന്നോ വിമാനങ്ങൾ വാങ്ങാമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. നേരത്തെ ഒരു വിദേശചാനലിന് നൽകിയ അഭിമുഖത്തിൽ, പാകിസ്ഥാൻ ഭീകര സംഘടനകൾക്ക് ധനസഹായം നൽകുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ടെന്ന് ഖ്വാജ ആസിഫ് നടത്തിയ തുറന്നുപറച്ചിൽ വലിയ ചർച്ചായി മാറിയിരുന്നു. തീവ്രവാദ സംഘടനകളെ പിന്തുണയ്ക്കുകയും പിന്തുണയ്ക്കുകയും പരിശീലനം നൽകുകയും ധനസഹായം നൽകുകയും ചെയ്തതിന്റെ ഒരു നീണ്ട ചരിത്രമാണ് പാകിസ്ഥാന് ഉള്ളത്. മൂന്നു പതിറ്റാണ്ടായി അമേരിക്ക, ബ്രിട്ടൻ ഉൾപ്പെടെ പടിഞ്ഞാറൻ രാജ്യങ്ങൾക്ക് വേണ്ടി ഈ വൃത്തികെട്ട ജോലി പാകിസ്ഥാൻ ചെയ്തുവരികയാണ് എന്നാണ് ഖ്വാജ ആസിഫ് പറഞ്ഞത്.
© Copyright 2025. All Rights Reserved