ഇന്ത്യൻ താരങ്ങൾക്ക് പുതിയ നിർദേശം നൽ ബി.സി.സി.ഐ. രോഹിത് ശർമ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ ഉൾപ്പെടെയുള്ള സൂപ്പർ താരങ്ങൾ ഇനി പര്യടനങ്ങൾക്കായി ഇന്ത്യൻ ടീമിനോടൊപ്പം യാത്ര ചെയ്യണെമന്നാണ് പുതിയ നിർദേശം. പല സീനിയർ താരങ്ങളും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ് വിദേശ രാജ്യങ്ങളിലെ പര്യടനങ്ങൾക്ക് പോകുന്നത്. ഇത്തരത്തിലുള്ള പ്രവണതകളെ ഇല്ലാതാക്കുന്നതാണ് ബി.സി.സി.ഐയുടെ പുതിയ നിർദേശം.
-------------------aud------------------------------
മാത്രമല്ല കിക്കറ്റ് താരങ്ങളുടെ ഭാര്യമാർക്ക് പര്യടനത്തിലെ മുഴുവൻ ദിവസവും താരങ്ങളുടെ കൂടെ തുടരാനാവില്ല. 45 ദിവസത്തെ പര്യടനത്തിൽ ഒരു ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തിന് പരമാവധി രണ്ടാഴ്ച വരെയാണ് താമസിക്കാൻ സാധിക്കുക. കൂടാതെ ഓരോ കളിക്കാരനും ടീം ബസിൽ മാത്രം യാത്ര ചെയ്താൽ മതിയെന്നും ഒരാൾക്കും പ്രത്യേക യാത്ര അനുവദിക്കില്ലെന്നും നിർദേശത്തിലുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.
ദൈനിക് ജാഗ്രന്റെ റിപ്പോർട്ടിലാണ് ഇത് പരാമർശിക്കുന്നത്. കഴിഞ്ഞ ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംറ തുടങ്ങിയ സീനിയർ കളിക്കാർ തങ്ങളുടെ കുടുംബാംഗങ്ങളുമൊത്ത് സ്വകാര്യ വിമാനത്തിലാണ് കൂടുതൽ തവണ യാത്ര ചെയ്തത്. ഇത് ഇന്ത്യൻ ടീമിൽ താരങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നെന്ന് വിമർശനങ്ങൾ ഉണ്ടായിരുന്നു.
© Copyright 2024. All Rights Reserved