ഇസ്രായേൽ ആക്രമണം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലബനനിലേക്ക് യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ എംബസി ഇന്ത്യക്കാരോട് ആവശ്യപ്പെട്ടു. വ്യോമാക്രമണങ്ങളും ആശയവിനിമയ ഉപകരണങ്ങളിൽ സ്ഫോടനങ്ങളും ഉണ്ടായ സംഭവത്തെ തുടർന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്നാണ് ബെയ്‌റൂത്തിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകിയത്. ലബനനിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്നും അങ്ങേയറ്റം ജാഗ്രത പാലിക്കാനും എംബസിയുമായി സമ്പർക്കം പുലർത്താനും അറിയിപ്പിൽ പറഞ്ഞിട്ടുണ്ട്.
-------------------aud--------------------------------
മേഖലയിലെ സമീപകാല സംഭവവികാസങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ലബനനിലേക്ക് യാത്ര ചെയ്യരുതെന്ന് ഇന്ത്യൻ പൗരന്മാർക്ക് ശക്തമായ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് എംബസി ബുധനാഴ്‌ച അറിയിപ്പിൽ പറഞ്ഞു. നേരത്തേ ബ്രിട്ടനും തങ്ങളുടെ പൗരന്മാർക്ക് സമാന മുന്നറിയിപ്പ് നൽകിയിരുന്നു. cons.beirut@mea.gov.in എന്ന ഇ-മെയിൽ വഴിയോ +96176860128 എന്ന നമ്പറിലോ ബന്ധപ്പെടാമെന്നും എംബസി പറഞ്ഞു. ലബനനിൽ ഇസ്രായേൽ അടുത്തിടെ നടത്തിയ സൈനിക ആക്രമണത്തിൽ കുറഞ്ഞത് 558 മരണങ്ങളെങ്കിലും ഉണ്ടായതായി ലബനീസ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
© Copyright 2024. All Rights Reserved