ഇന്ത്യൻ വംശജർക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങൾ അംഗീകരിക്കില്ല: പ്രതികരണവുമായി യുഎസ്. കഴിഞ്ഞ ഏതാനും ആഴ്‌ചയ്ക്കിടെ ഇന്ത്യൻ വംശജരായ അഞ്ചു വിദ്യാർഥികളാണ് യുഎസിലെ വിവിധയിടങ്ങളിൽ പല സാഹചര്യങ്ങളിലായി മരണത്തിനു കീഴടങ്ങിയത്.  ഇത്തരം അതിക്രമങ്ങൾ തടയുന്നതിനായി പ്രാദേശികതലത്തിൽ കൂടിയാലോചിച്ച് പ്രസിഡന്റും യുഎസ് ഭരണകൂടവും പരമാവധി നടപടികൾ സ്വീകരിച്ചു വരികയാണെന്നും കിർബി വ്യക്തമാക്കി.

16/02/24

യുഎസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതികരണവുമായി വൈറ്റ്ഹൗസ്. ഇന്ത്യൻ വിദ്യാർഥികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുന്നതിനായി യുഎസ് പ്രസിഡന്റ് ജോബൈഡനും അദ്ദേഹത്തിന്റെ ഭരണകൂടവും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
"ആക്രമണങ്ങളെ ന്യായീകരിക്കില്ല. മതം, വർഗം, ജെൻഡർ അങ്ങനെ എന്തിന്റെ പേരിലാണെങ്കിലും ആക്രമണങ്ങൾ അംഗീകരിക്കാൻ സാധിക്കില്ല. യുഎസിൽ ഇത് അനുവദിക്കില്ല." -യുഎസ് നാഷനൽ സെക്യൂരിറ്റി കൗൺസിൽ കോർഡിനേറ്റർ ജോൺ കിർബി പറഞ്ഞു. യുഎസിൽ ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്കു നേരെ നിരന്തരം ആക്രമണങ്ങളുണ്ടാകുന്നതിനെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി. ഇത്തരം അതിക്രമങ്ങൾ തടയുന്നതിനായി പ്രാദേശികതലത്തിൽ കൂടിയാലോചിച്ച് പ്രസിഡന്റും യുഎസ് ഭരണകൂടവും പരമാവധി നടപടികൾ സ്വീകരിച്ചു വരികയാണെന്നും കിർബി വ്യക്തമാക്കി.
ജനുവരിയിൽ ജോർജിയയിൽ ലഹരിക്ക് അടിമയായ ഒരാളുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി വിവേക് സൈനി കൊല്ലപ്പെട്ടിരുന്നു. ജനുവരിയിൽ തന്നെ നീൽ ആചാര്യ, അകുൽ ധവാൻ എന്നിങ്ങനെ രണ്ടു വിദ്യാർഥികളും യുഎസിൽ മരിച്ചിരുന്നു. ഇന്ത്യാനയിൽ വിദ്യാർഥിയായ സയദ് മസാഹർ അലി കൊല്ലപ്പെട്ടത് ഫെബ്രുവരിയിലാണ്. ശ്രേയസ് റെഡ്‌ഡി ബെനിഗരി എന്ന ഇന്ത്യൻ വംശജനായ വിദ്യാർഥിയെ ഒഹിയോയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്‌ചയ്ക്കിടെ ഇന്ത്യൻ വംശജരായ അഞ്ചു വിദ്യാർഥികളാണ് യുഎസിലെ വിവിധയിടങ്ങളിൽ പല സാഹചര്യങ്ങളിലായി മരണത്തിനു കീഴടങ്ങിയത്. വിദ്യാർഥികളുടെ മരണത്തിൽ ആശങ്കയുണ്ടെന്നും ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും ഇന്ത്യൻ അമേരിക്കൻ കമ്യൂണിറ്റി നേതാവ് അജയ് ജെയ്ൻ വ്യക്തമാക്കി.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2025. All Rights Reserved

crossmenu