ദേശീയതലത്തിൽ അംഗീകരിക്കപ്പെട്ട പ്രശസ്‍ത തെലുങ്ക് സംവിധായകൻ നാഗ് അശ്വിൻ ഒരുക്കുന്ന കൽക്കി 2898 എഡിയുടെ ട്രെയിലറിന് ഒരു മിനിട്ടും 23 സെക്കൻഡുമാണ് ദൈർഘ്യമെന്നും വൈകാതെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. പിക പദുക്കോൺ നായികയാകുമ്പോൾ പ്രഭാസ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ ഉലകനായകൻ കമൽഹാസനൊപ്പം അമിതാഭ് ബച്ചനും എത്തുന്നുണ്ടെന്നതും ആവേശത്തിലാക്കുന്നു. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവൽ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ചിത്രം പുരാണവും ഫ്യൂച്ചറും ചേർത്തുള്ള വ്യത്യസ്ത കഥയാണ് പറയുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. എന്തായാലും കൽക്കി 2898 എഡി സിനിമയ്‍ക്കായി കാത്തിരിക്കുകയാണ് നടൻ പ്രഭാസിന്റെ ആരാധകർ. ജൂൺ 27നാണ് ചിത്രം റിലീസാകുന്നത്.
© Copyright 2024. All Rights Reserved