ആഗോള സൂപ്പർപവർ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ഇന്ത്യയ്ക്ക് എന്തുകൊണ്ടും അർഹതയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. '150 കോടി ജനങ്ങളുള്ള ഇന്ത്യയെ ആഗോള മഹാശക്തികളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ലോകത്തെ എല്ലാ സമ്പദ്വ്യവസ്ഥകൾക്കിടയിലും ഏറ്റവും വേഗത്തിലുള്ള വളർച്ച രേഖപ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യ. പുരാതന സംസ്‌കാരവും, കൂടുതൽ വളർച്ചയ്ക്കുള്ള സാധ്യതകളും കണക്കിലെടുത്താൽ ഇന്ത്യയെ നിസ്സംശയമായും സൂപ്പർ പവറുകളുടെ പട്ടികയിലേക്ക് ചേർക്കണം,' - പുടിൻ പറഞ്ഞു.വ്യാഴാഴ്ച സോചിയിലെ വാൽഡായി ഡിസ്‌ക്ഷൻ ക്ലബിനെ അഭിസംബോധന ചെയ്യുകയായിരുന്നു പുടിൻ.
-------------------aud--------------------------------
ഇന്ത്യ മഹത്തായ രാജ്യമാണെന്നും ഉഭയകക്ഷി ബന്ധം എല്ലാ ദിശകളിലും വികസിക്കുകയാണെന്നും പുടിൻ പറഞ്ഞു. ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഇന്ത്യയുമായി റഷ്യയുടെ ഉഭയകക്ഷി ബന്ധം ശക്തമാണെന്നും എല്ലാ മേഖലയിലും, പ്രത്യേകിച്ച് സുരക്ഷ, പ്രതിരോധ രംഗങ്ങളിൽ സഹകരിച്ച് വലിയ മുന്നേറ്റമുണ്ടാക്കാനായെന്നും അദ്ദേഹം പറഞ്ഞു. ചൈന റഷ്യയുടെ സഖ്യകക്ഷിയാണ്. ഇന്ത്യ-ചൈന അതിർത്തി പ്രശ്‌നത്തിൽ തർക്കങ്ങളുണ്ടെങ്കിലും യാഥാർഥ്യബോധത്തോടെ ഇരുരാജ്യങ്ങളും അതു പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും പുടിൻ പറഞ്ഞു.'ഇന്ത്യൻ സായുധ സേനയിൽ എത്ര തരം റഷ്യൻ സൈനിക ഉപകരണങ്ങൾ സേവനത്തിലുണ്ടെന്ന് നോക്കൂ. ഈ ബന്ധത്തിൽ വലിയ അളവിലുള്ള വിശ്വാസമുണ്ട്. ഞങ്ങൾ ആയുധങ്ങൾ ഇന്ത്യയ്ക്ക് വിൽക്കുക മാത്രമല്ല, സംയുക്തമായി രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നു. ബ്രഹ്മോസ് ക്രൂയിസ് മിസൈൽ വായുവിലും കടലിലും കരയിലും ഉപയോഗിക്കുന്നതിന് വേണ്ടി നിർമ്മിച്ചതാണ്. ഇത് ഇന്ത്യയുടെ സുരക്ഷ വർദ്ധിപ്പിച്ചു.'- പുടിൻ കൂട്ടിച്ചേർത്തു
© Copyright 2024. All Rights Reserved