ചില അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ഉയർന്ന നികുതി ഏർപ്പെടുത്തിയതിൽ മുന്നറിയിപ്പുമായി നിയുക്ത യുഎസ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്ത്. ഇന്ത്യ ചുമത്തിയ ഉയർന്ന താരിഫിന് പ്രതികാരമായി ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കും ഉയർന്ന താരിഫ് ചുമത്താനുള്ള തൻ്റെ ഉദ്ദേശ്യം ട്രംപ് ആവർത്തിച്ചു.
-------------------aud--------------------------------
ഇന്ത്യ ഞങ്ങൾക്ക് നികുതി ചുമത്തിയാൽ, ഞങ്ങളും അതേ രീതിയിൽ അവർക്കും നികുതി ചുമത്തും. മിക്കവാറും എല്ലാ കേസുകളിലും, ഇന്ത്യ ഞങ്ങൾക്ക് നികുതി ചുമത്തുകയാണ്. അതേ സമയം, ഞങ്ങൾ ഇന്ത്യക്ക് നികുതി ചുമത്തിയിട്ടില്ലെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ചൈനയുമായുള്ള വ്യാപാര കരാറിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ചില യുഎസ് ഉൽപ്പന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഇന്ത്യയും ബ്രസീലും ഉൾപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു.
© Copyright 2024. All Rights Reserved