ഇന്ത്യ-ചൈന അതിർത്തിയിൽ നിന്ന് സൈനിക പിൻമാറ്റത്തിനുള്ള നടപടികൾ ആരംഭിച്ചു. ഇരു രാജ്യങ്ങളുടേയും അതിർത്തിയിൽ നിന്ന് ടെന്റുകളും താൽക്കാലിക നിർമാണങ്ങളും നീക്കം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്‌നം അവസാനിപ്പിക്കാൻ ധാരണയായി ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം.
-------------------aud--------------------------------
ചൈനീസ് സൈന്യം പ്രദേശത്തെ വാഹനങ്ങളുടെ എണ്ണം കുറച്ചു. ഇന്ത്യൻ സൈന്യം കുറച്ച് സൈനികരെ പ്രദേശത്ത് നിന്നും പിൻവലിച്ചു. 4-5 ദിവസത്തിനുള്ളിൽ ഡെപ്‌സാങ്ങിലും ഡെംചോക്കിലും പട്രോളിങ് പുനരാരംഭിക്കും. 2020 ജൂൺ 15ന് ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയുടേയും ചൈനയുടേയും സൈന്യങ്ങൾ തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. ഇതേത്തുടർന്നാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. റഷ്യയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കം ചർച്ച ചെയ്തു. ചൈനീസ് പ്രധാനമന്ത്രി ഷീ ജിൻ പിങും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തി. അഞ്ച് വർഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച. അതിർത്തിയിൽ സമാധാനവും ശാന്തിയും നിലനിർത്തണമെന്ന് മോദിയും ആശയ വിനിമിയം ശക്തമാക്കണമെന്ന് ഷീ ജിൻ പിങും അഭിപ്രായപ്പെട്ടു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള മോദിയുടെ നിർദേശം ഷീ ജിൻ പിങ് അംഗീകരിച്ചു.
© Copyright 2024. All Rights Reserved