രാഹുൽഗാന്ധി വീണ്ടും വയനാട്ടിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇന്ത്യ മുന്നണി രാഹുൽ ഗാന്ധി എവിടെ മത്സരിക്കണം എന്ന് തീരുമാനിക്കുന്ന മുന്നണിയല്ല.രാഹുൽ ഗാന്ധി എവിടെ മത്സരിക്കണമെന്ന് ആ പാർട്ടിയാണ് തീരുമാനിക്കേണ്ടത്.ബി ജെ പിക്കെതിരെയാണോ സി പി എമ്മിനെ തിരെയാണോ മത്സരിക്കേണ്ടതെന്ന് കോൺഗ്രസ് ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. : വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെ പ്രത്യക്ഷ എതിർപ്പുമായി സിപിഎം രംഗത്ത് വന്നിരിക്കയാണ്. ഇന്ത്യമുന്നണി ലക്ഷ്യമിടുന്നത് ബിജെപിയെ ആണെങ്കിൽ വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്കെതിരെ അല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.
നവകേരള സദസിനെതിരായ സതീശൻറെ വിമർശനങ്ങളെ മുഖ്യമന്ത്രി തള്ളി.സതീശന് എന്തോ പറ്റിയിരിക്കുകയാണ്. പറ്റുമെങ്കിൽ മാധ്യമങ്ങൾ ഉപദേശിക്കണം.കേരളത്തോട് കേന്ദ്ര അവഗണനയെന്ന് ചൂണ്ടിക്കാട്ടി പാർലമെൻറിൽ ടി എൻ പ്രതാപൻ എംപി അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത് നല്ല നീക്കമെന്നും അദ്ദേഹം പറഞ്ഞു.ഇത് വരെയുള്ള തെറ്റ് തിരുത്താൻ തീരുമാനിച്ചാൽ അത് സ്വാഗതാർഹമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്ട്രീയത്തിൽ ഉണ്ടാക്കുക ചെറുതല്ലാത്ത ചലനങ്ങൾ. കർണ്ണാടകയ്ക്ക് പിന്നാലെ സെമിയിലും വിജയം നേടി ആത്മവിശ്വാസത്തോടെ കേരളത്തിൽ 2019 ആവർത്തിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലാണ് തെറ്റിയത്. ബിജെപിയോട് ഏറ്റുമുട്ടി ജയിക്കാൻ ഇപ്പോഴും കോൺഗ്രസിന് കരുത്തില്ലെന്ന പ്രചാരണം, സിപിഎം ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട് ശക്തമാക്കും. ബിജെപിയിൽ നിന്നും കർണ്ണാടക പിടിച്ചപ്പോൾ, പാർട്ടി തിരുച്ചുവരുന്നുവെന്നായിരുന്നു കോൺഗ്രസ് പറഞ്ഞത്. അയൽ സംസ്ഥാനത്തെ ജയം കേരളത്തിലും കോൺഗ്രസ്സിനും യുഡിഎഫിനും നൽകിയത് വലിയ ആത്മവിശ്വാസമായിരുന്നു. നാല് സംസ്ഥാനങ്ങളിലും നേട്ടം ആവർത്തിക്കുമെന്നായിരുന്നു കോൺഗ്രസ് കരുതൽ. പക്ഷെ ഹിന്ദി ഹൃദയഭൂമിയിൽ ഇത്ര വലിയ തിരിച്ചടി ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. സെമിയിൽ കൂടി നേട്ടമുണ്ടാക്കി വയനാട്ടിലെ രാഹുലിൻറെ രണ്ടാം വരവോടെ കേരളത്തിൽ മിന്നും വിജയം ആവർത്തിക്കാമെന്നായിരുന്നു കണക്കകൂട്ടിയത്. തെലങ്കാന ഒഴികെയുള്ള സംസ്ഥാനങ്ങളിലേറ്റ കനത്ത പരാജയം രാഹുൽ ഗാന്ധിയുടെ പ്രഭാവത്തിനും മങ്ങലേൽപ്പിക്കും. ബിജെപിയെ നേരിടാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന ശക്തമായ പ്രചാരണത്തിലേക്ക് സിപിഎം കടക്കും. ഫലത്തിൽ ന്യൂനപക്ഷ വോട്ടുകളെ അത് ആശയക്കുഴപ്പത്തിലാക്കും. ലോക്സഭ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി, നിയമസഭയിലേക്ക് ആത്മവിശ്വാസം കൂട്ടാമെന്ന കോൺഗ്രസ് തോന്നലിന് തിരിച്ചടിയാണ് ഈ തോൽവികൾ. അതേസമയം കർണാടകയ്ക്ക് പിന്നാലെ തെലങ്കാന വിജയത്തിന് പിന്നിലും തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനഗോലുവിൻറെ തലയാണെന്നത് കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന് പ്രതീക്ഷയാണ്. കനഗോലു ഏറ്റെടുത്തിരിക്കുന്ന അടുത്ത ലക്ഷ്യം കേരളത്തിലെ പാർട്ടിയുടെ തിരിച്ചുവരവാണ്.
© Copyright 2024. All Rights Reserved