വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ. ജപ്പാനിൽ നടന്ന ക്വഡ് രാഷ്ട്ര സമ്മേളന ശേഷം ആറു ദിവസത്തെ ചർച്ചകളും പരിപാടികളുമായി ലണ്ടനിൽ എത്തിയ ഇന്ത്യൻ വിദേശ കാര്യാ മന്ത്രിയെ യാത്രാമധ്യേ പോലീസ് സാന്നിധ്യത്തിൽ നഗര മധ്യത്തിൽ ഖാലിസ്ഥാൻ മുദ്രാവാക്യങ്ങളും പതാകകളും ആയി തടയാൻ ശ്രമിച്ച സിഖ് വംശജരുടെ നടപടിയാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ ബന്ധങ്ങൾ വീണ്ടും വഷളാകും എന്ന അവസ്ഥയിൽ എത്തിച്ചിരിക്കുന്നത്.
-------------------aud--------------------------------
ഒരാഴ്ച മുൻപ് ഡൽഹിയിൽ ബ്രിട്ടീഷ് മന്ത്രി തല സംഘം നേരിട്ടെത്തി 15 തവണയും നടപ്പാക്കാൻ കഴിയാതെ പോയ വ്യാപാര തല ചർച്ചകളുടെ തുടർച്ചയാണ് ഇപ്പോൾ ലണ്ടനിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കറും ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡേവിഡ് ലാമിയും തമ്മിലുള്ള കൂടിക്കാഴ്ചയിലെ പ്രധാന ഇനം. എന്നാൽ തെരുവിൽ അപമാനിക്കപെട്ടു എന്ന നിലയിൽ ജയശങ്കർ എത്തിയതോടെ ഒരു വിട്ടു വീഴ്ചയും ഇക്കാര്യത്തിൽ വേണ്ടെന്ന നിലപടിലേക്കാണ് മോദിയും എത്തിയിരിക്കുന്നത്. എന്നാൽ സുരക്ഷാ പാളിച്ച സംഭവിച്ചതിൽ ശക്തമായ നടപടികൾ ഉണ്ടാകും എന്ന് തന്നെയാണ് ഇപ്പോൾ ബ്രിട്ടൻ എടുക്കുന്ന നിലപാട്.
സംഭവത്തെ കടുത്ത ഭാഷയിൽ തന്നെ അപലപിക്കാൻ തങ്ങൾക്ക് മടിയും ഇല്ലെന്നു പാർലിമെന്റിൽ പോലും പ്രസ്താവന നടത്താനും തിരക്കിട്ട് നടന്ന നീക്കവും ഇന്ത്യയുടെ വികാരം മനസിലാക്കി തന്നെയാണ്. പൊതു പരിപാടികൾ തടസപ്പെടുത്തിയുള്ള വംശീയ വാദികളുടെ ഇത്തരം പ്രവർത്തനത്തെ ഒരു തരത്തിലും ബ്രിട്ടൻ അംഗീകരിയ്ക്കില്ല എന്നാണ് ഇപ്പോൾ ഔദ്യോഗികമായി പുറത്തു വരുന്ന ഭാഷ്യം. എന്നാൽ സാധാരണ മട്ടിലുള്ള അപലപിക്കൽ അല്ലാതെ വിദേശ പ്രതിനിധിയെ തടയാൻ ശ്രമിച്ച കലാപകാരിയെ ഇപ്പോഴും മെട്രോപൊളിറ്റൻ പൊലീസിന് അറസ്റ്റ് ചെയാനായിട്ടില്ല എന്നതാണ് ലഭ്യമാകുന്ന വിവരം. പോലീസ് നടപടികൾ പഴയകാല സംഭവങ്ങളെ പോലെ തണുപ്പൻ മട്ടിൽ നീങ്ങിയാൽ ഇന്ത്യയിൽ നിന്നും രൂക്ഷമായ തുടർ പ്രതികരണങ്ങളും ഉണ്ടാകാൻ സാധ്യതയേറെയാണ്. ബ്രിട്ടൻ ഏറെ പ്രതീക്ഷയോടെ നോക്കുന്ന ഇന്ത്യയുമായുള്ള വ്യാപാര കരാർ ഒപ്പിടുന്നത് അനന്തമായി നീങ്ങാനും ജയശങ്കറിനെ തടയാൻ ശ്രമിച്ച സംഭവം കാരണമാകുകയും ചെയ്യും.
© Copyright 2024. All Rights Reserved