ഉക്രൈൻ യുദ്ധത്തിന്റെ സാഹചര്യത്തിൽ പാശ്ചാത്യ സമ്മർദത്തെ അവഗണിച്ചുകൊണ്ടായിരുന്നു റഷ്യൻ ക്രൂഡ് ഓയിൽ വൻ തോതിൽ വാങ്ങിക്കൂട്ടുന്നതിലേക്ക് ഇന്ത്യൻ കമ്പനികൾ ഇറങ്ങിത്തിരിച്ചത്. ഇതോടെ അറബ് രാഷ്ട്രങ്ങളെ മറികടന്ന് റഷ്യ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരായി മാറുകയും ചെയ്തു. എന്നാൽ സമീപകാലത്ത് റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കഴിഞ്ഞ കുറച്ച് മാസങ്ങളായി കുറഞ്ഞ് വരികയാണ്.
-------------------aud--------------------------------
ഇന്ത്യയുടെ വാങ്ങലുകൾ റഷ്യയുടെ ഉപഭോക്താക്കളിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കുകയും ചെയ്തു. മോസ്കോയ്‌ക്കെതിരായ അന്താരാഷ്ട്ര ഉപരോധങ്ങളേക്കാൾ ദേശീയ താൽപ്പര്യത്തിന് മുൻഗണന നൽകാനുള്ള അവരുടെ തീരുമാനം ഇന്ത്യൻ ഉദ്യോഗസ്ഥർ മറച്ചുവെച്ചിട്ടുമില്ല. എന്നാൽ ഡിസംബറിൽ ഇന്ത്യ വാങ്ങിയ റഷ്യൻ ക്രൂഡിന്റെ അളവ് 11 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലുമായിരുന്നു. ഒപെക് ഉൽപ്പാദനം വെട്ടിക്കുറച്ചതും ചൈനയിൽ നിന്നുള്ള വർദ്ധിച്ച ആവശ്യകതയുടേയും പശ്ചാത്തലത്തിൽ റഷ്യൻ ക്രൂഡിന്റെ വില ഉയരുകയായിരുന്നു. ഈ ഉയർന്ന നിരക്ക് ഇന്ത്യൻ ഉപഭോക്താക്കൾക്ക് ആകർഷകമല്ലെന്ന് വിശകലന വിദഗ്ധർ പറയുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരനും ഉപഭോക്താവുമാണ് ഇന്ത്യ. രാജ്യം ആവശ്യമായതിന്റെ 80 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്നു.റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിന് ശേഷം 10 മാസത്തിനുള്ളിൽ, റഷ്യയിൽ നിന്ന് വൻ വിലക്കുറവിൽ ക്രൂഡ് ഇറക്കുമതി ചെയ്ത് ഇന്ത്യ 3.6 ബില്യൺ ഡോളർ ലാഭിച്ചുവെന്ന കണക്കുകളും അടുത്തിടെ പുറത്ത് വന്നിരുന്നു. യുദ്ധത്തിന് തൊട്ടുമുമ്പ്, ഇന്ത്യ പ്രതിദിനം 67,500 ബാരൽ റഷ്യൻ ക്രൂഡ് മാത്രമായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. ഈ ഡ്രെൻഡ് തുടരുകയാണെങ്കിൽ ഉക്രൈന് അധിനിവേശത്തിന് മുമ്പുള്ള സ്ഥിതിയിലേക്ക് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി എത്തിയേക്കും. അതായത് റഷ്യക്ക് പകരം സൌദിയും ഇറാഖുമൊക്കെ ഇന്ത്യയുടെ പ്രധാന എണ്ണ ഇറക്കുമതിക്കാരായി മാറും. തങ്ങൾക്ക് കൂടുതൽ എണ്ണ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ കമ്പനികൾ അടുത്തിടെ സൌദി അറേബ്യയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
© Copyright 2025. All Rights Reserved