അയൽ രാഷ്ട്രങ്ങൾക്കിടയിലെ സഹകരണം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യയും ശ്രീലങ്കയും. കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിർണ്ണായകമായ ചില പദ്ധതികൾക്ക് തുടക്കം കുറിക്കാൻ തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
-----------------------------
ഊർജം വിതരണത്തിനായി ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മൾട്ടി-പ്രൊഡക്റ്റ് പൈപ്പ്‌ലൈൻ പദ്ധതി നടപ്പിലാക്കാൻ ഇന്ത്യയും ശ്രീലങ്കയും തീരുമാനിച്ചുവെന്നതാണ് ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനം. യു എ ഇക്കും ഈ പദ്ധതിയിൽ നിർണ്ണായക പങ്കുണ്ട്. സാമ്പൂരിൽ സൗരോർജ്ജ പദ്ധതി നടപ്പാക്കുന്നതിനും ശ്രീലങ്കയുടെ ആവശ്യങ്ങൾക്കനുസരിച്ച് അതിൻ്റെ ശേഷി കൂടുതൽ വർധിപ്പിക്കുന്നതിന് പ്രധാനമന്ത്രി മോദിയും അനുര കുമാര ദിസനായകെയും തമ്മിൽ ധാരണയായതായും സംയുക്ത പ്രസ്താവനയിൽ പറയുന്നു.
© Copyright 2024. All Rights Reserved