കങ്കണ റണൗട് നായികയാകുന്ന പുതിയ ചിത്രമാണ് എമർജൻസി. സംവിധാനവും കങ്കണ റണൗട്ടാണ്. പല കാരണങ്ങളാൽ വൈകിയ കങ്കണ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. എമർജൻസിയുടെ റിലീസ് ജൂൺ 14നായിരിക്കും. ഇന്ദിരാ ഗാന്ധിയായിട്ടാണ് കങ്കണ വേഷമിടുന്നത്. സഞ്‍ജയ് ഗാന്ധിയിയായി മലയാളത്തിലെ യുവ താരം വൈശാഖ് നായരും വേഷമിടുന്നു എന്ന ഒരു പ്രത്യേകതയും എമർജൻസിക്കുണ്ട്.
ആദ്യമായി കങ്കണ റണൗട് സ്വതന്ത്ര സംവിധായികയാകുന്ന പ്രൊജക്റ്റ് എന്ന നിലയിൽ പ്രത്യേകതയുള്ള 'എമർജൻസി' മണികർണിക ഫിലിംസിൻറെ ബാനറിൽ നടിയും രേണു പിറ്റിയും ചേർന്നാണ് നിർമിക്കുന്നത്. കങ്കണ റണൗടിന്റെ രണ്ടാമത് സംവിധാനമാണിത്'. നായികയായ കങ്കണ റണൗട്ട് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ൽ പുറത്തെത്തിയ 'മണികർണിക: ദ് ക്വീൻ ഓഫ് ഝാൻസി'യായിരുന്നു നടി സംവിധാനം ചെയ്‍ത ആദ്യ ചിത്രം. ഇത് കൃഷ് ജഗർലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്‍തത് എന്നതിനാൽ 'എമർജൻസി'യാണ് നടിയുടെ ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്. കങ്കണ റണൗട്ടിന്റെ 'എമർജൻസി' എന്ന ചിത്രത്തിനറെ അസോസിയേറ്റ് പ്രൊഡ്യൂസർ അക്ഷത് റണൗത്ത് അസോസിയേറ്റ് പ്രൊഡ്യൂസർ അക്ഷത് റണൗത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സമീർ ഖുറാന എന്നിവരാണ്. പ്രൊഡക്ഷൻ ഡിസൈനർ രാകേഷ് യാദവ്. പേരു സൂചിപ്പിക്കുന്ന അടിയന്തരാവസ്‍ഥ പ്രമേയമാക്കിയുള്ള ചിത്രമാണ് എമർജൻസി.
കങ്കണ റണൗട് നായികയായി ഒടുവിലെത്തിയ ചിത്രമാണ് തേജസ്. വമ്പൻ പരാജയമായിരുന്നു തേജസ്. ബോക്സ് ഓഫീസിൽ തകർന്നടിയാനായിരുന്നു കങ്കണയുടെ ചിത്രത്തിന്റെ വിധിയെന്നാണ്ബോക്സ് ഓഫീസ് റിപ്പോർട്ട്. സംവിധായകൻ സർവേശ് മേവരയാണ്.
© Copyright 2024. All Rights Reserved