ബ്രിട്ടീഷ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി വേട്ടയാണ് ചാൻസലർ റേച്ചൽ റീവ്‌സ് മുന്നോട്ടുവയ്ക്കുന്നത്. 35 ബില്ല്യൺ പൗണ്ടിന്റെ ടാക്‌സ് ബോംബാണ് ചാൻസലർ ഒരുക്കിയിരിക്കുന്നത്. കരുതുന്നത്. ഉയർന്ന നികുതി, ഉയർന്ന ചെലവഴിക്കൽ, ഉയർന്ന കടമെടുപ്പ് എന്നിവ ചേരുന്ന എന്നിവയിലൂടെ വളർച്ചയ്ക്ക് വഴിയൊരുക്കാമെന്നാണ് വിവാദമായ ബജറ്റ് പ്രഖ്യാപനത്തിലൂടെ റീവ്‌സ് ലക്ഷ്യമിടുന്നത്.
-------------------aud--------------------------------
സാമ്പത്തിക സ്ഥിരത കൈവരിക്കാൻ മറ്റ് എളുപ്പ വഴികളില്ലെന്ന് വ്യക്തമാക്കുന്ന ചാൻസലർ കൂടുതൽ തുക പോക്കറ്റിൽ എത്തിക്കാനും പദ്ധതിയിടുന്നു. എൻഎച്ച്എസിലേക്കും, സ്‌കൂളുകളുടെ പുനർനിർമ്മാണത്തിനും, താങ്ങാവുന്ന വീടുകൾ നിർമ്മിക്കാനും പണം നൽകാനാണ് റീവ്‌സ് ബജറ്റ് ഉപയോഗിക്കുക.
ബജറ്റ് അവതരിപ്പിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ വനിതയാണ് റീവ്‌സ്. ഗവൺമെന്റിന്റെ സാമ്പത്തിക നയങ്ങളിൽ ഇളവ് വരുത്തി ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ടുകൾക്കും, ഗ്രീൻ എനർജിക്കുമായി 50 ബില്ല്യൺ പൗണ്ട് വരെ കടമെടുക്കാനുള്ള വഴിതുറക്കാനാണ് ചാൻസലറുടെ ശ്രമം. എന്നാൽ ഗവൺമെന്റിന്റെ കടമെടുപ്പ് ഉയരുന്നത് വിപണി ആശങ്കയോടെയാണ് കാണുന്നത്. മോർട്ട്‌ഗേജ് നിരക്കുകൾ ഉയരാൻ ഇത് കാരണമാകുമെന്നാണ് ഭീതി.
എന്നാൽ ലേബർ ഗവൺമെന്റ് ഇതിനകം തന്നെ വഞ്ചിച്ചെന്നും, വാക്കുകൾ തെറ്റിച്ചെന്നും മുൻ പ്രധാനമന്ത്രി സുനാക് വിമർശിക്കുന്നു. 50 ബില്ല്യൺ പൗണ്ട് വരെ കടമെടുക്കാൻ സാമ്പത്തിക നയങ്ങൾ മാറ്റാനുള്ള റീവ്‌സിന്റെ തീരുമാനം കടുത്ത വിമർശനം ഏറ്റുവാങ്ങും.
കൂടാതെ എംപ്ലോയേഴ്‌സിന്റെ നികുതി വർദ്ധനവുകളിൽ ശ്രദ്ധിക്കാനുള്ള ചാൻസലറുടെ നിലപാട് ബിസിനസ്സുകളുടെ എതിർപ്പിന് ഇടയാക്കും. നാഷണൽ ഇൻഷുറൻസിലെ 20 ബില്ല്യൺ പൗണ്ടിന്റെ തിരിച്ചടി ജോലികളെയും, വേതനങ്ങളെയും ബാധിക്കുമെന്നാണ് വിമർശകരുടെ മുന്നറിയിപ്പ്.
നികുതി വർദ്ധനവിന് പുറമെ മിനിമം വേജിലെ ബംപർ വർദ്ധന സ്ഥാപനങ്ങൾ
അതേസമയം മൂന്ന് മില്ല്യൺ ജോലിക്കാർക്ക് നാഷണൽ ലിവിംഗ് വേജ് വർദ്ധനവിലൂടെ ശമ്പളം വര്ഡദ്ധിക്കുമെന്ന് ചാൻസലർ സ്ഥിരീകരിച്ചു. 2025 ഏപ്രിൽ മുതൽ 6.7% മിനിമം വേജ് വർദ്ധനവാണ് നടപ്പാക്കുന്നതെന്ന് റീവ്‌സ് പ്രഖ്യാപിച്ചു.
© Copyright 2024. All Rights Reserved