ഇന്നലെ ഭാരവാഹികൾക്കെതിരെ കേസ് എടുത്തിരുന്നു'; 'അനുമതി നൽകിയിരുന്നില്ല, തൃപ്പൂണിത്തുറ പടക്ക സ്‌ഫോടനത്തിൽ പൊലീസ്

12/02/24

ഒരാളുടെ ജീവനെടുത്ത തൃപ്പൂണിത്തുറയിലെ പടക്ക സ്‌ഫോടനത്തിൽ നിർണായക വിവരങ്ങളാണ് പുറത്തുവരുന്നത്. പുതിയകാവ് അമ്പലക്കമ്മിറ്റിക്ക്ക്ഷേ ത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് പൊലീസ് അനുമതി നൽകിയിരുന്നില്ലെന്ന് വ്യക്തമാക്കി. ക്ഷേത്ര ഭാരവാഹികൾക്ക് എതിരെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിന് ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു.

സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നത് അനധികൃതമായാണ് എന്ന് പൊലീസ് പറയുന്നു. അനുമതിയില്ലാതെ സ്ഫോടക വസ്തുക്കൾ പൊട്ടിച്ചത് പുതിയകാവ് ക്ഷേത്രത്തിൽ ഇന്നലെ തെക്കുംപുറം വിഭാഗമാണ്. തുടര്ന്ന ഇന്നലെ തന്നെ തെക്കുംപുറം എൻഎസ്എസ് കരയോഗം ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. പൊലീസ് പറയുന്നത് വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നു എന്നാണ്. വടക്കുംപുറം കരയോഗത്തിൻ്റെ വെടിക്കെട്ടായിരുന്നു ഇന്ന് വൈകുന്നേരം നടത്താനിരുന്നത്. ഇതിനിടെയാണ് സ്ഫോടനമുണ്ടായത്. ജില്ലാ കളക്ടർ എൻഎസ്‌കെ ഉമേഷ് പറഞ്ഞു നിയമ വിരുദ്ധമായാണ് പടക്കം സംഭരിച്ചിരുന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ പടക്ക ശാലാ ജീവനക്കാരനും ഉള്ളൂർ സ്വദേശിയുമായ വിഷ്ണു ആണ് മരിച്ചത്.

അഗ്നിരക്ഷാസേന വ്യക്തമാക്കിയതും പടക്കശേഖരണശാല പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയാണ്. തൃപ്പൂണിത്തറ ജനറൽ ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ പ്രവേശിപ്പിച്ചു. ഇവരിൽ നാല് പേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. പടക്കക്കടയോ പടക്ക നിര്‍മാണശാലകളോ പടക്ക ശേഖരണശാലകളോ വീടുകള്‍ തിങ്ങിനിറഞ്ഞ ഇത്തരം മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നാണ് നിയമം. പുതിയകാവ് വടക്കുപുറം കരയോഗത്തിന്റെ ഊരക്കാട്ടുള്ള പടക്കപ്പുരയ്ക്ക് ആണ് ഇന്ന് രാവിലെ 11 ടെ തീപിടിച്ചത്. സമീപത്തുള്ള 25 വീടുകൾക്കു കേടുപാടുകൾ പറ്റി. നാട്ടുകാർ വലിയ സ്ഫോടന ശബ്ദം കേട്ടതായി പറയുന്നു. 300 മീറ്റർ അപ്പുറത്തേക്ക് അവശിഷ്ടങ്ങൾ തെറിച്ചു വീണുവെന്നാണ് സമീപ വാസികൾ പറയുന്നത്. പടക്കങ്ങള്‍ ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.

സമീപതുള്ള ഇരുപതോളം വീടുകള്‍ക്ക് ഗുരുതരമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആറോളം വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഒരു വീട്. സ്‌ഫോടനത്തിന്റെ ഭാഗമായി ഉണ്ടായിട്ടുള്ള ചെറിയ പരിക്കുകളോടെ സമീപത്തെ ആശുപത്രിയിലേക്ക് കൂടുതല്‍ പേര്‍ ചികിത്സയ്ക്ക് എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. തൃപ്പൂണിത്തുറ– വൈക്കം റോഡിൽ അപകടത്തെ തുടർന്ന് വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2024. All Rights Reserved

crossmenu