ഈ വർഷം ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും തണുപ്പേറിയ രാത്രിയിലേക്ക് ബ്രിട്ടൻ നടന്നടുക്കുമ്പോൾ 20 സെ. മീ വരെ കനത്തിൽ മഞ്ഞുവീഴാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. സ്‌കോട്ട്ലാൻഡിന്റെ ഉയർന്ന പ്രദേശങ്ങളിൽ രാത്രികാല താപനില മൈനസ് 10 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. ആർക്ടികിൽ നിന്നുള്ള ശീതവായു പ്രവാഹം ഏതാണ്ട് ബ്രിട്ടനെ പൂർണ്ണമായും പൂജ്യം ഡിഗ്രിയിൽ താഴെ തണുപ്പിലെക്ക് കൊണ്ടുപോകും.
-------------------aud--------------------------------
ഈയാഴ്ച ഭൂരിഭാഗം സമയത്തും മഞ്ഞ്, ഐസ് മുന്നറിയിപ്പുകളാണ് നിലവിലുള്ളത്. ഇതോടൊപ്പം 75 എംപിഎച്ച് വരെ വേഗത്തിലുള്ള കാറ്റ് നേരിടാനും തയ്യാറായിരിക്കാൻ നിർദ്ദേശത്തിൽ പറയുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയിൽ സുരക്ഷിതരായിരിക്കാൻ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി മുന്നറിയിപ്പ് ആവശ്യപ്പെടുന്നു. തണുപ്പ് കാറ്റ് ശക്തമായി നിലകൊള്ളുന്നതിനാൽ ഈയാഴ്ച രാജ്യത്തിന്റെ ഏത് ഭാഗത്തും മഞ്ഞെത്താൻ സാധ്യത നിലനിൽക്കുന്നതായി മെറ്റ് ഓഫീസ് കൂട്ടിച്ചേർത്തു.
സ്‌കോട്ട്‌ലണ്ട്, നോർത്തേൺ ഇംഗ്ലണ്ട്, വെയിൽസിലെ ചില ഭാഗങ്ങൾ മിഡ്‌ലാൻഡ്‌സ് എന്നിവിടങ്ങളിൽ ചൊവ്വാഴ്ച മഞ്ഞും, ഐസും രൂപപ്പെടുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാത്രിയോടെ സ്‌കോട്ട്‌ലണ്ടിലും, നോർത്തേൺ ഇംഗ്ലണ്ടിലും 5 സെന്റിമീറ്റർ മഞ്ഞുപുതക്കും.
© Copyright 2024. All Rights Reserved