മണിക്കൂറുകള്‍ക്കുള്ളില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിക്കും. രാവിലെ ഒമ്പതിന് നിയമസഭയില്‍ ബജറ്റ് പ്രസംഗം ആരംഭിക്കും. കേരള ഖജനാവില്‍ അടുത്ത മാസത്തെ ശമ്പളം പോലും കൊടുക്കാന്‍ ഇല്ലാത്തപ്പോഴാണ് ബജറ്റ് അവതരണമെന്നതും ശ്രദ്ധേയമാണ്. സംസ്ഥാനത്തെ കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാനും സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ സംരക്ഷിക്കാനുമുള്ള ഇടപെടല്‍ ബജറ്റിലുണ്ടാകുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
അധിക ബാധ്യത ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കാതെ വരുമാനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാകുമെന്നാണ് സൂചന.
ധനമന്ത്രി ഇന്നു അവതരിപ്പിക്കുന്നത് രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം ബജറ്റാണ്. വിദഗ്ധര്‍ നല്‍കുന്ന സൂചന ജി.എസ്.ടിയുടെ വരവോടെ പരിമിതസാമ്പത്തികസ്വാതന്ത്ര്യം മാത്രമുള്ള സംസ്ഥാനത്തിനു സ്ഥിരം മേഖലകളില്‍നിന്നല്ലാതെ മറ്റ് വരുമാനസ്രോതസുകള്‍ കണ്ടെത്തേണ്ടിവരുമെന്നാണ്. കഴിഞ്ഞ ബജറ്റ് പ്രസംഗത്തിന്റെ ഒടുവില്‍ ഇന്ധന സെസ് പ്രഖ്യാപിച്ചതുപോലെയുള്ള സസ്പെന്‍സ് നാളത്തെ ബജറ്റിലുണ്ടാകുമോയെന്ന ആശങ്കയുമുണ്ട്. ജി.എസ്.ടി നടപ്പായ സാഹചര്യത്തില്‍ അതിലുള്‍പ്പെട്ട ഒന്നിനും നികുതി ഏര്‍പ്പെടുത്താനോ വര്‍ധിപ്പിക്കാനോ കഴിയില്ല. ഇന്ധനം, മദ്യം, വാഹന-രജിസ്ട്രേഷന്‍ നികുതികള്‍ മാത്രമാണ് ആകെ വരുമാനസ്രോതസുകള്‍ .
© Copyright 2025. All Rights Reserved