ഇന്തോനീഷ്യയിലെ ഇരട്ട മുഖമുള്ള അഗ്നിപർവതമായ ലെവോടോബി ലാകിലാകി പുകയുന്നതായി റിപ്പോർട്ടുകൾ. ഇന്തൊനീഷ്യയിലെ ഫ്ലോറസ് എന്ന ദ്വീപിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് ലെവോടോബി.
-------------------aud--------------------------------
അഗ്നിപർവതം സമ്മർദ്ദത്തലാവുന്നതിന്റെ സൂപനകൾ ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അഗ്നിപർവതം പുകയുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഇന്തോനീഷ്യയിൽ ഭരണകൂടം അതീവ ജാഗ്രതാനിർദേശം പുറത്തിറക്കി. ബാലിയിലേക്കുള്ള വിമാന സർവീസുകളും കഴിഞ്ഞ ദിവസം നിർത്തലാക്കിയിട്ടുണ്ട്.ബാലിയിലേക്ക് വിനോദ യാത്രക്കെത്തുന്നവർ ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പുകൾ. പല വിമാനസർവ്വീസുകളും റദ്ദാക്കിയതായാണ് പുറത്തുവരുന്ന വിവരം. വളരെ പ്രശസ്തമാണ് അഗ്നിപർവ്വതം നിലകൊള്ളുന്ന ഫ്ലോറസ് ദ്വീപ്. അതുകൊണ്ട് തന്നെ വിനോദ സഞ്ചാരികളടക്കം ഏറെയെത്തുന്ന പ്രദേശത്ത് അതീവ ജാഗ്രത നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഫ്ലോറസ് ദ്വീപിന്റെ തെക്കുവശത്തുള്ള ഇരട്ട അഗ്നിമുഖമുള്ള അഗ്നിപർവതമാണ് ലെവാടോബി. അഗ്നിപർവതത്തിൻറെ ഒരു മുഖം ശാന്തമാണ്, മറ്റൊരു മുഖമാണ് എപ്പോഴും ക്ഷുഭിതമാകുന്നത്.
© Copyright 2024. All Rights Reserved