കെപിസിസി പുനസംഘടന വാർത്തകളോട് പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്.നേതൃമാറ്റ ചർച്ചകൾ അപ്രസക്തമാണ്. തെരഞ്ഞെടുപ്പ് വിജയങ്ങൾ ആവർത്തിച്ചിടത്ത് നേതൃമാറ്റത്തിന് പ്രസക്തിയില്ല. ഇപ്പോഴത്തെ നേതൃത്വത്തിന് പ്രശ്നങ്ങളില്ല. യുവാക്കൾ അതൃപ്തരല്ല, എല്ലാ മേഖലകളിലും പരിഗണിക്കപ്പെടുന്നുണ്ട്.നേതൃ ചർച്ചകളിൽ ഭാഗമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു
-------------------aud-----------------------------
അതേസമയം സംസ്ഥാന കോൺഗ്രസിൽ തലമുറ മാറ്റത്തിന് വഴി തെളിയുന്നു. കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് യുവാക്കളെ കൊണ്ടുവരാനുള്ളനീക്കത്തിന് പാർട്ടിയിൽ ആലോചന തുടങ്ങി. പുതിയപേരുകൾക്ക് പിന്നിൽ രണ്ട് കാരണങ്ങൾ. യുവത്വവും സാമുദായിക പരിഗണനയും. സിറോ മലബാർ സഭയുമായി അടുത്ത ബന്ധമുള്ള റോജി എം ജോൺ പുതിയ അധ്യക്ഷസ്ഥാനത്തേക്കുള്ള ചർച്ചകളിൽ മുന്നിലാണ്.
© Copyright 2024. All Rights Reserved