ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രയേൽ. ഇറാനിലെ ഇസ്ഫഹാൻ നഗരത്തിലാണ് ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയത്. ഉഗ്ര സ്ഫോടനം ഉണ്ടായതായിട്ടാണ് റിപ്പോർട്ട്. മിസൈൽ ആക്രമണത്തെ തുടർന്ന് ഇറാനിലെ പ്രധാന നഗരങ്ങളിൽ വ്യോമഗതാഗതം നിർത്തിവച്ചു. രാജ്യം അതീവ ജാഗ്രതയിലാണ്.
-------------------aud--------------------------------
ഇസ്രയേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന നഗരങ്ങളിലെ വ്യോമഗതാഗതം ഇറാൻ നിർത്തിവെച്ചു. മിസൈൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരവധി പ്രവിശ്യകളിൽ ഇറാൻ സജ്ജമാക്കി. മിസൈലുകൾ തങ്ങളുടെ രാജ്യത്ത് പതിച്ചിട്ടില്ലെന്നും, ഇസ്രയേൽ ഡ്രോണുകൾ വെടിവെച്ചിട്ടെന്നും ഇറാൻ സൈന്യം അവകാശപ്പെട്ടു. സിറിയയിലെ ഇറാൻ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ രണ്ട് ഇറാൻ ജനറൽമാർ കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയായിട്ടാണ് നൂറുകണക്കിന് ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഇസ്രയേലിന് നേർക്ക് ഇറാൻ പ്രയോഗിച്ചത്. ഇറാന്റെ താൽപ്പര്യങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നടപടികൾ അവസാനിപ്പിക്കാൻ ഇസ്രായേലിനെ നിർബന്ധിക്കാനും വിഷയത്തിൽ ഇടപെടാനും ഇറാൻ യുഎൻ രക്ഷാസമിതിയോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന് സുരക്ഷയ്ക്കായി തങ്ങൾ എന്തും ചെയ്യുമെന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയോട് സൂചിപ്പിച്ചത്. പശ്ചിമേഷ്യ വൻ അപകടത്തെ അഭിമുഖീകരിക്കുകയാണെന്ന് യുഎൻ സെക്രട്ടറി ജനറൽ മുന്നറിയിപ്പ് നൽകിട്ടുണ്ട്.
© Copyright 2024. All Rights Reserved