എസ്റ്റോണിയയുടെ അനെറ്റ് കോന്റാവിറ്റിനോടാണ് വീനസ് നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെട്ടത്. 6-2, 7-6(7-3)നായിരുന്നു കോന്റാവിറ്റിന്റെ ജയം. ജർമനിയുടെ ആങ്കലിക്ക് കെർബർ ക്വാർട്ടറിൽ പ്രവേശിച്ചു. പ്രീക്വാർട്ടറിൽ ഗ്രീസിന്റെ മരിയ സക്കാരിയെ 6-1, 6-1നു കീഴടക്കിയാണ് കെർബർ അവസാന എട്ടിൽ എത്തിയത്. സ്പെയിനിന്റെ ഗാർബിനെ മുഗുരുസ രണ്ടാം റൗണ്ടിൽ പുറത്തായിരുന്നു. ഓസ്ട്രേലിയയുടെ ഡാരിയ ഗൗരിലോവയാണ് മുഗുരുസയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ 7-5, 2-6, 6-7(6-8)നു കീഴടക്കിയത്. പുരുഷവിഭാഗത്തിൽ റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച് എന്നിവർ പ്രീക്വാർട്ടറിൽ കടന്നിട്ടുണ്ട്.
© Copyright 2024. All Rights Reserved