ഗാസയിൽ ഇസ്രയേൽ പലസ്തീൻകാരെ വംശഹത്യ ചെയ്യുകയാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന ആംനെസ്‌റ്റി ഇന്റർനാഷണൽ. പലസ്തീൻകാർക്കെതിരായ അതിക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇസ്രയേലിനുമേൽ സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ടു. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സംബന്ധിച്ച് സംഘടന പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരമുള്ളത്.2023 ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രയേലിലേക്ക് നടത്തിയ ആക്രമണത്തെ നീതീകരിക്കാനാകില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
-------------------aud-------------------------------
ഇസ്രയേലിന് എല്ലാ സഹായവും നൽകുന്ന അമേരിക്കയും മറ്റ് സഖ്യരാജ്യങ്ങളും നിലവിൽ നടക്കുന്ന വംശഹത്യയിൽ കൂട്ടുപ്രതികളാണ്. കണ്ടെത്തലുകൾ ഉണർന്നു പ്രവർത്തിക്കാനുള്ള ആഹ്വാനമായി അന്താരാഷ്ട്ര സമൂഹം കണക്കാക്കണം–- 296 പേജുള്ള റിപ്പോർട്ട് പുറത്തുവിട്ട് ആംനെസ്റ്റി മേധാവി ആഗ്നസ് കാലമർഡ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയവരെ നിരുപാധികം വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു.
© Copyright 2024. All Rights Reserved