ഇസ്രയേൽ- ഇറാൻ സംഘർഷം രൂക്ഷമാകുന്നതിനിടെ, അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുതിക്കുന്നു. ഇറാനിൽ മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ തിരിച്ചടിച്ചതിന് പിന്നാലെ ഒറ്റയടിക്ക് ക്രൂഡ് വില നാലുശതമാനമാണ് ഉയർന്നത്.
-------------------aud--------------------------------
ഒരു ഘട്ടത്തിൽ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 90 ഡോളറിന് മുകളിൽ എത്തി. നിലവിൽ 90ന് തൊട്ടുതാഴെയാണ് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വിലയിൽ 4.06 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ബാരലിന് 86 ഡോളർ കടന്നാണ് വില കുതിച്ചത്. എണ്ണവില ഒരുപരിധിയിൽ താഴെ പോകുന്നത് തടയാൻ പ്രമുഖ എണ്ണ ഉൽപ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപ്പെക് ഉൽപ്പാദനം വെട്ടിച്ചുരുക്കിയിരിക്കുകയാണ്. അതിനിടെയാണ് ഇറാൻ- ഇസ്രയേൽ സംഘർഷം രൂക്ഷമായത്. മിഡിൽ ഈസ്റ്റിൽ യുദ്ധഭീതി നിലനിൽക്കുന്നതാണ് എണ്ണവില ഉയരാൻ കാരണം. എണ്ണ വില ഇനിയും ഉയർന്നേക്കുമെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
© Copyright 2025. All Rights Reserved