സിറിയൻ അതിർത്തിയിലെ ബഫർ സോണിൽ നിന്ന് സൈന്യത്തെ തൽക്കാലം പിൻവലിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗോലാൻ കുന്നുകളോട് ചേർന്ന ബഫർ സോണിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യം നെതന്യാഹു തള്ളുകയായിരുന്നു. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുന്ന മറ്റൊരു ക്രമീകരണം വരുന്നതുവരെ സൈന്യത്തെ പിൻവലിക്കുന്ന കാര്യം ആലോചനയില്ലെന്നും അദ്ദേഹം പറഞ്ഞു.
-------------------aud--------------------------------
ഇസ്രയേൽ കൈവശപ്പെടുത്തിയിരിക്കുന്ന ഗോലാൻ കുന്നുകളുടെ അതിർത്തിയിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയുള്ള സിറിയയിലെ തന്നെ ഏറ്റവും ഉയരമുള്ള ഹെർമോൺ പർവതത്തിലിരുന്നുകൊണ്ടാണ് നെതന്യാഹുവിന്റെ പ്രസ്താവന. ആദ്യമായാണ് സിറിയയിൽ ഒരു ഇസ്രയേൽ നേതാവ് ഇത്രയും ദൂരം എത്തുന്നത്. 53 വർഷം മുമ്പ് ഒരു സൈനികനായി താൻ ഇതേ പർവത ശിഖരത്തിലായിരുന്നുവെന്ന് നെതന്യാഹു പറഞ്ഞു. ബാഷർ അസദിനെ പുറത്താക്കിയതിന് ശേഷം ഗോലാൻ കുന്നുകളുടെ അതിർത്തി പ്രദേശത്ത് തെക്കൻ സിറിയയുടെ ഒരു ഭാഗം ഇസ്രയേൽ പിടിച്ചെടുത്തു. അതേസമയം ബഫർ സോണിൽ താമസിക്കുന്ന സിറിയക്കാരെ ഒഴിപ്പിക്കാൻ പദ്ധതിയില്ലെന്നാണ് പേര് വെളിപ്പെടുത്താതെ ഒരു ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞത്.
© Copyright 2024. All Rights Reserved