ഇസ്രായേലിന് യുദ്ധവിമാന ഭാഗങ്ങൾ നൽകുന്ന ഡച്ച് സർക്കാറിനെതിരെ യുദ്ധക്കുറ്റത്തിന് കേസ്

05/12/23

ഇസ്രായേലിന് യുദ്ധവിമാന ഭാഗങ്ങൾ കൈമാറുകവഴി യുദ്ധക്കുറ്റങ്ങളിൽ പങ്കുണ്ടെന്നാരോപിച്ച് ഡച്ച് സർക്കാറിനെതിരെ മനുഷ്യാവകാശ സംഘടനകൾ കോടതിയിൽ. ഗസ്സയിൽ ബോംബുവർഷത്തിന് പ്രധാനമായും ഉപയോഗപ്പെടുത്തുന്ന എഫ്-35 വിമാനങ്ങളുടെ ഭാഗങ്ങളാണ് നെതർലൻഡ്‌സ് രാജ്യത്ത് സൂക്ഷിച്ച് കൈമാറുന്നത്.

ആയിരക്കണക്കിന് കുരുന്നുകളടക്കം നിരപരാധികളുടെ മരണത്തിൽ ഡച്ച് സർക്കാറും പങ്കാളിയായെന്ന് പരാതിക്കാരായ ഓക്സ്‌ഫാം അടക്കം സംഘടനകൾ കുറ്റപ്പെടുത്തി. ഡച്ച്‌ സന്നദ്ധ സംഘടനകളായ റൈറ്റ്സ് ഫോറം, പി.എ.എക്‌സ് എന്നിവയാണ് മറ്റു പരാതിക്കാർ. ആയുധക്കയറ്റുമതി വഴി യുദ്ധക്കുറ്റങ്ങളിൽ ഭാഗമായെന്ന പരാതിയിൽ ഹേഗിലെ ജില്ല കോടതി വാദം കേൾക്കും.

കോടതി കയറുകയല്ലാതെ മറ്റു മാർഗങ്ങളില്ലായിരുന്നെന്ന് ഓക്‌സ്‌ഫാം നെതർലൻഡ്‌സ് വിഭാഗം ഡയറക്‌ടർ മിഷിയേൽ സെർവയ്‌സ് പറഞ്ഞു. "പല തവണയായി ഉന്നതതലങ്ങളിൽ പോലും അടിയന്തര വെടിനിർത്തലിനും മാനുഷിക സഹായം എത്തിക്കാനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഫലസ്തീനികൾക്കും ഇസ്രായേലികൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ദീർഘകാല പരിഹാരത്തിനും ആവശ്യപ്പെട്ടിരുന്നു. അതിനിടെ, സൈനിക ഉപകരണങ്ങൾ നൽകുകവഴി ഈ യുദ്ധക്കുറ്റങ്ങളിൽ നെതർലൻഡ്സ് തന്നെ ഭാഗമാകുന്നത് വേദനാജനകമാണ്"- അദ്ദേഹം തുടർന്നു.

യു.എസ് നിർമിത എഫ്-35 വിമാന ഭാഗങ്ങളുടെ മേഖലയിലെ സംഭരണശാലയാണ് നെതർലൻഡ്സിലുള്ളത്. ഒക്ടോബർ ഏഴിനു ശേഷവും ഇസ്രായേലിലേക്ക് ഇവ കയറ്റി അയച്ചതായി സർക്കാർ രേഖകൾ പറയുന്നു. വിഷയത്തിൽ ഡച്ച് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

Latest Articles

വനിതാ ഐപിഎല്ലിൽ യുപി വാരിയേഴ്സ്-മുംബൈ ഇന്ത്യൻസ് മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങിയ ആരാധകനെ തടഞ്ഞ് വാരിയേഴ്സ് ക്യാപ്റ്റൻ അലീസ ഹീലി. മുുംബൈ ടീം ബാറ്റ് ചെയ്യുന്നതിനിടെയാണ് ആരാധകൻ ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി പിച്ചിന് അടുത്തെത്തിയത്.

ബെംഗളൂരു നമ്മ മെട്രോ ട്രെയിനിൽ യാത്ര ചെയ്യാനെത്തിയകർഷകനെ മുഷിഞ്ഞ വസ്ത്രം ധരിച്ചെന്നതിൻ്റെ പേരിൽ തടഞ്ഞ സുരക്ഷാ ജീവനക്കാരനെ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ പിരിച്ചുവിട്ടു. രാജാജിനഗർ മെട്രോ ‌സ്റ്റേഷനിലാണു സംഭവം.

മുസ്‌ലിം പ്രീണനം ആരോപിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയെ 'സിദ്ധരാമുള്ള ഖാൻ' എന്നു വിളിച്ചാക്ഷേപിച്ചതിന് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. മതവിഭാഗത്തെ ആക്ഷേപിച്ചതിനു പുറമേ വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റവും ചുമത്തി ഉത്തരകന്നഡയിലെ മുണ്ട്ഗോഡ് പൊലീസാണു കേസെടുത്തത്.

ജോ ബൈഡനെ നീക്കണമെന്ന് കമല ഹാരിസിനോട് അറ്റോർണി ജനറൽ; പൊതു ഇടപഴകലുകളിലും വിദേശ നേതാക്കളുമായുള്ള ആശയവിനിമയത്തിലും ബൈഡന്റെ വിവരമില്ലായ്മ പ്രകടമായ സന്ദർഭങ്ങളുണ്ടായിരുന്നെന്നും തന്റെ അഭ്യർത്ഥനയുടെ നിയമപരമായ അടിസ്ഥാനം അടിവരയിട്ട് മോറിസി ചൂണ്ടിക്കാട്ടിയത്

യുകെ അടക്കമുള്ള രാജ്യങ്ങളിലെ സാംസങ്ങ് ഗാലക്സി ആൻഡ്രോയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യം വെച്ച് ഓൺലൈൻ ക്രിമിനലുകൾ രംഗത്ത്; 61 രാജ്യങ്ങളിൽ 1800 ബാങ്കിംഗ് ആപ്ലിക്കേഷനുകൾ ഹാക്ക് ചെയ്യാൻ സാധ്യത; യുകെയിലെ 48 ബാങ്കുകളും ലിസ്റ്റിൽ

Instagram

Magnavision TV

Magnavision ltd is an Indian general entertainment channel broadcasting in Malayalam over internet protocol. This channel is to promote unity, encouraging talents from around the world, providing news, entertainment programmes, dances, movies, talk shows and songs.

© Copyright 2023. All Rights Reserved

crossmenu