കുട്ടികളും സ്ത്രീകളുമടക്കം നിരപരാധികളെ കൊന്നൊടുക്കുന്ന ഇസ്രായേൽ കിരാത നടപടി തുടരുന്നതിനിടെ ചൈനയുമായി ചേർന്ന് മിഡിൽ ഈസ്റ്റ് നയം ഏകോപിപ്പിക്കാൻ റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ചൈന സന്ദർശനത്തെ തുടർന്ന് മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും തങ്ങളുടെ നയം ഏകോപിപ്പിക്കുകയാണെന്ന് റഷ്യ വ്യാഴാഴ്ച അറിയിച്ചു.
മിഡിൽ ഈസ്റ്റിലെ ചൈനയുടെ പ്രത്യേക ദൂതൻ ഷായ് ജുനുമായി റഷ്യൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി മിഖായേൽ ബൊഗ്ദാനോവ് ദോഹയിൽ ചർച്ച നടത്തിയിരുന്നു. ഹമാസ്-ഇസ്രായേൽ സംഘർഷത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ പരസ്പരം കൈമാറിയതായും റഷ്യ പറഞ്ഞു.മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും പ്രതിസന്ധികൾ പരിഹരിക്കാനുള്ള ശ്രമത്തിൽ മോസ്കോയുടെയും ബെയ്ജിംഗിന്റെയും നിരന്തരമായ ശ്രദ്ധ ഉണ്ടായിരുന്നതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
© Copyright 2023. All Rights Reserved