പ്രസിഡൻ്റ് ബശ്ശാറുൽ അസദ് റഷ്യയിൽ അഭയം തേടിയതോടെ അധികാരശൂന്യത വേട്ടയാടുന്ന സിറിയയെ സൈനികമായി ഇല്ലാതാക്കിയും രാജ്യത്ത് വൻതോതിൽ അധിനിവേശം നടത്തിയും ഇസ്രായേൽ. വിമാനത്താവളങ്ങൾ, വ്യോമ- നാവികകേന്ദ്രങ്ങൾ എന്നിവ നാമാവശേഷമാക്കിയ കനത്ത വ്യോമാക്രമണങ്ങൾക്കിടെ ഇസ്രായേൽ കരസേന സിറിയൻ തലസ്ഥാനമായ ഡമസ്കസിനരികെ എത്തിയതായി റിപ്പോർട്ടുകൾ .
-------------------aud--------------------------------
പ്രതിപക്ഷ സേനക്ക് അധികാരം കൈമാറാൻ തയാറാണെന്ന് നിലവിലെ പ്രധാനമന്ത്രി ഗാസി മുഹമ്മദ് ജലാലി പ്രഖ്യാപിച്ചതിനിടെയാണ് സിറിയയിൽ ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ അധിനിവേശം. ഡമസ്കസ് വിമാനത്താവളത്തിന് 25 കിലോമീറ്റർ അകലെ ഖതനയിൽ ഇസ്രായേൽ യുദ്ധടാങ്കുകൾ എത്തി. ഇസ്രായേൽ അധിനിവിഷ്ട ഗോലാൻ കുന്നുകളെ സിറിയൻ അതിർത്തിയുമായി വേർതിരിക്കുന്ന നിരായുധീകരിക്കപ്പെട്ട മേഖലയിൽനിന്ന് 10 കിലോമീറ്റർ അകലെ സിറിയൻ പ്രദേശത്താണ് ഖതന. തെക്കൻ സിറിയയിൽ ഖുനൈത്ര ഗവർണറേറ്റും ഇസ്രായേൽ പിടിച്ചിട്ടുണ്ട്. ഗോലാൻ കുന്നുകളോടു ചേർന്ന ബഫർ സോണിൽ 400 ചതുരശ്ര കിലോമീറ്റർ പ്രദേശം കഴിഞ്ഞദിവസം പിടിച്ചിരുന്നു.
© Copyright 2025. All Rights Reserved