ബ്രിട്ടീഷ് സർക്കാർ ഡിജിറ്റൽ വിസകളിലേക്കുള്ള മാറ്റത്തിനുള്ള സമയ പരിധി നീട്ടി. 2025 മാർച്ച് അവസാനം വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ സമയ പരിധി 2024 ഡിസംബർ 31 വരെയായിരുന്നു. ഇവിസകളിലേക്കുള്ള ഷിഫ്റ്റ് കാര്യമായ സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിന് പിന്നാലെയാണ് ഈ നടപടി. സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനും സുഗമമായ റോൾഔട്ട് ഉറപ്പാക്കാനും കൂടുതൽ സമയം ലഭിക്കാനാണ് ഈ തീരുമാനം.
-------------------aud--------------------------------
സമയപരിധിയിൽ മാറ്റം വന്നെങ്കിലും ഇമിഗ്രേഷൻ ലോ പ്രാക്ടീഷണേഴ്‌സ് അസോസിയേഷനും (ഐഎൽപിഎ), കുടിയേറ്റ അവകാശ ഗ്രൂപ്പുകളും പുതിയ സമയപരിധി മറ്റ് രാജ്യങ്ങളിലെ വിമാനത്താവള ജീവനക്കാരും ഉദ്യോഗസ്ഥരും അറിയണമെന്നില്ലെന്നുള്ള ആശങ്ക പ്രകടിപ്പിച്ചു. അതായത്, വിദേശ എയർലൈനുകളും എയർപോർട്ട് ജീവനക്കാരും ബ്രിട്ടീഷ് യാത്രക്കാരുടെ താമസാവകാശം അംഗീകരിച്ചില്ലെങ്കിൽ, ഇവരെ യുകെയിലേക്ക് മടങ്ങുന്നതിൽ നിന്ന് ഇത് തടയുന്നതിന് കാരണമാകും. മുൻകാല അനുഭവത്തെ അടിസ്ഥാനമാക്കി, ചെക്ക്-ഇൻ ഏജൻ്റുമാർ, ബോർഡിംഗ് ഗേറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയ അന്താരാഷ്‌ട്ര യാത്രകളിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ ജീവനക്കാരും പുതുക്കിയ സമയക്രമത്തെ കുറിച്ച് ബോധവാന്മാരായിരിക്കില്ലെന്ന് ഗ്രൂപ്പുകൾ മുന്നറിയിപ്പ് നൽകി. സമയപരിധി ഔദ്യോഗികമായി പിൻവലിച്ചിട്ടുണ്ടെങ്കിലും, ജീവനക്കാർ ഇത് അറിയാത്തത് ബ്രിട്ടീഷ് യാത്രക്കാർ വിദേശത്ത് കുടുങ്ങി കിടക്കുന്നതിന് കാരണമാകും.
© Copyright 2024. All Rights Reserved