ഈ ആഴ്ചയോടെ രാജ്യത്ത് താപനില -8 സെല്‍ഷ്യസിലേക്ക് താഴുമെന്ന് മുന്നറിയിപ്പ്. ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷത്തിനും, മഞ്ഞിനും സാധ്യത നിലനില്‍ക്കുന്നതായി കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ചെറിയൊരു ഇടവേള ലഭിക്കുമെങ്കിലും ആഴ്ച പകുതി കഴിയുന്നതോടെ ശക്തമായ തണുപ്പ് കാലാവസ്ഥയിലേക്കാണ് രാജ്യം പ്രവേശിക്കുന്നതെന്ന് മെറ്റ് ഓഫീസ് പറഞ്ഞു.
വെള്ളിയാഴ്ചയും, ശനിയാഴ്ചയും വൈകുന്നേരങ്ങളില്‍ ഇംഗ്ലണ്ടിലെ നോര്‍ത്ത്, ഈസ്റ്റ് മേഖലകളിലും, വെയില്‍സിലും പൂജ്യത്തിന് താഴെയായിരുന്നു താപനില. സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളിലാകട്ടെ താപനില -5 സെല്‍ഷ്യസ് വരെയും കുറഞ്ഞു. കഴിഞ്ഞ മൂന്ന് രാത്രികളും ബ്രിട്ടനെ സംബന്ധിച്ച് കൊടുംതണുപ്പിന്റേതായിരുന്നു. എന്നാല്‍ ഇതിന് ശേഷം കാലാവസ്ഥ അല്‍പ്പം മയപ്പെടുകയും, ഒപ്പം മഴയും തേടിയെത്തും. സ്‌കോട്ട്‌ലണ്ടിലാകട്ടെ മഴയ്‌ക്കൊപ്പം തണുപ്പും, ഐസ് പാച്ചുകളും രൂപപ്പെടും. താപനില സൗത്ത് ഇംഗ്ലണ്ടിലും, വെയില്‍സിലും ഇരട്ട അക്കത്തിലേക്ക് കടക്കുമെന്നാണ് സൂചന. ചൊവ്വാഴ്ച രാത്രി താപനില വീണ്ടും തണുപ്പേറിയതാകും. -2 സെല്‍ഷ്യസ് മുതല്‍ -5 സെല്‍ഷ്യസ് വരെ താഴുന്ന താപനില ഇംഗ്ലണ്ടിന്റെ നോര്‍ത്ത് ഭാഗങ്ങളിലും, ഗ്രാമീണ സ്‌കോട്ടിഷ് മേഖലകളിലും -8 സെല്‍ഷ്യസ് വരെയായി താഴും.
© Copyright 2024. All Rights Reserved