ആദ്യ ബാങ്ക് ഹോളിഡേ മാർച്ച് 29 ന് വരുന്നതിനാൽ ദൈർഘ്യമേറിയ വാരാന്ത്യമാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ നിരത്തുകളിൽ തിരക്ക് അനിയന്ത്രിതമായിരിക്കും. കുടുംബാംഗങ്ങളുമൊത്ത് വാരാന്ത്യം ചെലവഴിക്കാനായി യാത്ര പുറപ്പെടുന്നവർക്ക് ഈ അടച്ചിടൽ വലിയ ദുരിതമാവും.
2023 ലും 2024 ആരംഭത്തിലും എം 2, എം 20, എം 67 എന്നിവ ഭാഗികമായി അടച്ചിരുന്നു. എം 2 ലെ ജംഗ്ഷൻ 5 ൽ പടിഞ്ഞാറോട്ടുള്ള പാത ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് അടച്ചിരുന്നു. ഏപ്രിൽ ഒന്നു വരെ ഇത് തുറക്കില്ല എന്നാണ് അറിയാൻ കഴിയുന്നത്. അതുപോലെ എം 20 ലെ ജംഗ്ഷൻ എട്ടിലേക്കുള്ള സ്ലിപ് റോഡ് എൻട്രൻസ് മാർച്ച് എട്ടിന് അടച്ചതാണ് മെയ് അഞ്ചു വരെ അത് തുറക്കാൻ ഇടയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്.
ഏറ്റവും ദീർഘകാലമായി അടച്ചിരിക്കുന്നത് എം 67 ലെ ജംഗ്ഷൻ 2 ലേക്കുള്ള സ്ലിപ് റോഡ് എൻട്രൻസാണ്. 2023 ഒക്ടോബർ 1 ന് അടച്ചിട്ട ഈ വഴി 2025 ഫെബ്രുവരി അഞ്ചിന് മാത്രമെ തുറക്കുകയുള്ളു. ഈ വാരാന്ത്യത്തിൽ പ്രധാന മോട്ടോർവേകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മാത്രമായിരിക്കില്ല വാഹനമോടിക്കുന്നവർ അഭിമുഖീകരിക്കേണ്ടി വരിക. മാർച്ച് 30 നും 31 നും ഇടയിലായി ഒന്നിലധികം എ റോഡുകളും അടച്ചിടും. ഈ ദിവസങ്ങളിൽ അടച്ചിടുന്ന ഏതാണ്ട് എട്ട് റോഡുകളുടെ ലിസ്റ്റ് നാഷണൽ ഹൈവേസ് പുറത്തു വിട്ടിട്ടുണ്ട്.
എ 1 , എ 12, 2 249, എ 30, എ, 38, എ, 45, എ, 46, 3 63 എന്നീ റോഡുകൾ ആയിരിക്കും ഈസ്റ്റർ കാലത്ത് ഭാഗികമായി അടച്ചിടുക.
© Copyright 2023. All Rights Reserved