സംസ്ഥാന ബഡ്ജറ്റ് സമാകാലിക യാഥാർത്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഈ ദശകത്തിലെ ഏറ്റവും വലിയ തമാശയാണ് ഈ ബഡ്ജറ്റെന്നും ബഡ്ജറ്റ് കണ്ടിട്ട് മലയാളി ചിരിക്കണോ കരയണോ എന്നറിയാൻ വയ്യാത്ത അവസ്ഥയിലാണെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്രത്തിനെതിരെ സമരം ചെയ്യാനായി ദില്ലിയിലേക്ക് പോകുന്ന എംഎൽഎമാരുടെ ആകെ ചിലവ് 50 ലക്ഷം രൂപ വരും. പെൻഷൻ പോലും കൊടുക്കാൻ കഴിയാത്ത സർക്കാർ ഇത് കൂടെ ബഡ്ജറ്റിൽ ഉൾപ്പെടുത്തണമായിരുന്നെന്നും മുരളീധരൻ പറഞ്ഞു. സംസ്ഥാനങ്ങൾ അവരുടെ വിഹിതം ചോദിച്ചാണ് ദില്ലിയിൽ സമരം ചെയ്യുന്നതെന്നും എന്നാൽ കേരളം മാത്രമാണ് കടം വാങ്ങനായി സമരം ചെയ്യുന്നതെന്നും വി മുരളീധരൻ പരിഹസിച്ചു .
© Copyright 2025. All Rights Reserved