കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഹരിയാനയിലെ നവോദയ വിദ്യാലയത്തിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന 22 കുട്ടികൾ അടക്കം 33 പേരെ ഈ പാസ് ഇല്ല എന്ന കാരണത്താൽ വാളയാർ ചെക്ക് പോസ്റ്റിൽ തടഞ്ഞു. ആറ് മണിക്കൂറോളം ആണ് ഇവരെ വാളയാർ ചെക്ക് പോസ്റ്റ് തടഞ്ഞത്. കർനാൽ കളക്ടറുടെയും തിരുവനന്തപുരം കളക്ടറുടെയും പ്രത്യേക അനുമതിയോടെയാണ് ഇവർ വന്നത് എങ്കിലും ഈ പാത ഇല്ല എന്ന കാരണത്താൽ ഇവരെ തടഞ്ഞു. പിന്നീട് അധികൃതർ ഇടപെട്ട് ഇവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് ഓൺലൈനായി അടിയന്തര ഇ-പാസിന് അപേക്ഷിക്കുകയാണ് ഉണ്ടായത്.
വാളയാറിൽ അതിർത്തിയിൽ ഇന്നലയെത്തി കുടങ്ങിയവർക്ക് മാത്രം അടിയന്തരമായി പാസ് നൽകാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. ഇന്നലെ കുടുങ്ങിയവർക്ക് മാത്രമേ പാടുള്ളൂവെന്നും പാസ് ഇല്ലാത്തവർ വരാൻ ശ്രമിക്കരുത് എന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു. പാസിന് അപേക്ഷിച്ചിട്ടും അന്തിമ അംഗീകാരം ലഭിക്കുന്നതിനു മുമ്പ് നിരവധിപേർ കുമളി പോസ്റ്റിൽ എത്തിച്ചേർന്നിരുന്നു. പാസ്സ് ഇല്ലാതെ എത്തുന്ന ആളുകളെ മാറ്റി പാർപ്പിക്കുന്നാതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. പാസ് ലഭിക്കാത്തവർക്ക് എത്രയും വേഗം തന്നെ പാസ് ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും പുരോഗമിച്ചു വരുന്നു. 130 ലേറെ ആളുകളാണ് കുമളി വഴി ഇന്ന് സംസ്ഥാനത്ത് എത്തിയത്. ഇതിൽ പരിശോധനയ്ക്കിടെ ഒരു യുവതി കുഴഞ്ഞുവീണ ഇരുന്നു ഈറോഡിൽ നിന്ന് തൃശൂരിലേക്ക് വന്ന യുവതിയാണ കുഴഞ്ഞ് വീണത്.
© Copyright 2025. All Rights Reserved