സൂപ്പർതാരം നയൻതാരയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ഡോക്യുമെന്ററി ഫിലിം നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിൽ റിലീസ് പ്രഖ്യാപിച്ചു. താരസുന്ദരിയുടെ പിറന്നാൾ ദിനമായ നവംബർ 18ന് നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. റെഡ് കാർപ്പറ്റിൽ കാമറയ്ക്ക് മുന്നിൽ നിൽക്കുന്ന നയൻതാരയുടെ പോസ്റ്ററിനൊപ്പമായിരുന്നു പ്രഖ്യാപനം.
-------------------aud--------------------------------
സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹത്തേക്കുറിച്ചുള്ള ഡോക്യുമെന്ററിയായാണ് ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് താരത്തിന്റെ കരിയർ കൂടി ഉൾപ്പെടുത്തി ഡോക്യു- ഫിലിം ആക്കുകയായിരുന്നു. ഒരു മണിക്കൂർ 21 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.
രണ്ട് വർഷം മുൻപാണ് നയൻതാര: ബിയോണ്ട് ദി ഫെയറി ടെയിലിന്റെ ടീസർ പുറത്തുവരുന്നത്. തങ്ങളുടെ പ്രണയത്തേക്കുറിച്ചും വിവാഹത്തേക്കുറിച്ചുമെല്ലാം നയൻതാരയും വിഘ്‌നേഷും പറയുന്നതാണ് വിഡിയോയിൽ. ഞാനും റൗഡി താൻ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് നയൻസും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. ഇപ്പോൾ ഇരുവർക്കും രണ്ട് ആൺമക്കളുണ്ട്. മനസിനക്കരയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ നയൻതാര തെന്നിന്ത്യൻ സിനിമാലോകം കീഴടക്കുകയായിരുന്നു. താരത്തിന്റെ കരിയറിന്റെ തുടക്കം മുതലുള്ള കാര്യങ്ങൾ സിനിമയിലൂടെ കാണാനാവും എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.
© Copyright 2025. All Rights Reserved