റഷ്യ-ഉക്രെയിൻ യുദ്ധത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ടിവന്നാൽ ബ്രിട്ടീഷ് സൈന്യത്തെ ഇറക്കുമെന്ന പ്രധാനമന്ത്രി കീർ സ്റ്റാർമറുടെ നീക്കത്തിന് മറുപടിയായി റഷ്യൻ ഭീഷണി. ബ്രിട്ടീഷ് സൈന്യം സമാധാനം നേടാനായി ഉക്രെയിൻ മണ്ണിലെത്തിയാൽ വ്‌ളാദിമർ പുടിന്റെ മിസൈലുകൾക്ക് ഇരയാകേണ്ടി വരുമെന്നാണ് റഷ്യൻ എംപി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
-------------------aud--------------------------------
ഉക്രെയിനിൽ സമാധാനം സ്ഥാപിക്കാൻ തങ്ങൾ തയ്യാറാക്കിയ പദ്ധതികൾ സംബന്ധിച്ച് കീർ സ്റ്റാർമറും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുകൾ അവലോകനം നടത്തുന്നതിനിടെയാണ് ഈ ഭീഷണി. സമാധാനശ്രമങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് സൈന്യത്തെ ഉക്രെയിൻ മണ്ണിൽ ഇറക്കുമെന്ന് സ്റ്റാർമർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് സൈന്യം ഇറങ്ങുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും, മിസൈലുകളുടെ ലക്ഷ്യമായി ഇവർ മാറുമെന്നും പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടി എംപി എവ്ജിനി പോപ്പാവ് പറഞ്ഞു. ശവപ്പെട്ടികളിലാകും അവരെ മടക്കി അയയ്ക്കുക, അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാന നടപടികളുടെ ഭാഗമായി ബ്രിട്ടീഷ് ഫ്രഞ്ച് സൈനികരെ നിയോഗിക്കാനുള്ള ചർച്ചകൾ പ്രധാനമന്ത്രിയും, പ്രസിഡന്റ് മാക്രോണും നടത്തുകയാണ്. സമാധാന കരാറിന്റെ ഭാഗമായാണ് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെയ്ക്കുന്നത്. ഈ കരാർ പുടിനെ കൊണ്ട് അംഗീകരിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ഒരു ഭാഗത്ത് കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
© Copyright 2025. All Rights Reserved