ഉക്രെയിന്‍ സമാധാന ഉടമ്പടി ഒന്നുകില്‍ വേഗത്തില്‍ നടക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അല്ലാത്ത പക്ഷം ഇത് ഒരിക്കലും നടക്കില്ലെന്നും ട്രംപ് പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.
-------------------aud--------------------------------
റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി ചര്‍ച്ചകള്‍ക്ക് കൃത്യമായ സമയം നിശ്ചയിക്കാന്‍ ട്രംപ് തയ്യാറായില്ല. അതേസമയം യുകെയെ വെറുക്കപ്പെട്ട നികുതികളില്‍ നിന്നും ഒഴിവാക്കുമെന്ന സൂചനയും സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് വ്യക്തമാക്കി. നികുതികള്‍ ഒഴിവാക്കാനായി മെച്ചപ്പെട്ട ഒരു ട്രാന്‍സ് അറ്റ്‌ലാന്റിക് വ്യാപാര കരാര്‍ നേടാന്‍ കഴിയുമെന്ന് ട്രംപ് വെളിപ്പെടുത്തി. അതേസമയം സമാധാനം നടപ്പിലാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ വാരിക്കോരി പുകഴ്ത്താന്‍ കീര്‍ സ്റ്റാര്‍മര്‍ പ്രത്യേകം ശ്രദ്ധിച്ചു. എന്നിരുന്നാലും ഒത്തുതീര്‍പ്പ് ദീര്‍ഘകാലം നിലനില്‍ക്കുന്നതായിരിക്കണമെന്നും, അതിക്രമിയെ അനുകൂലിക്കുന്നതായി മാറരുതെന്നും അദ്ദേഹം നിഷ്‌കര്‍ഷിച്ചു. വാഷിംഗ്ടണിലെത്തിയ പ്രധാനമന്ത്രിയെ ഓവല്‍ ഓഫീസില്‍ ട്രംപ് സ്വീകരിച്ചു.
ട്രംപിനെ രണ്ടാമത്തെ യുകെ സ്റ്റേറ്റ് സന്ദര്‍ശനത്തിന് ക്ഷണിച്ച് കൊണ്ടുള്ള രാജാവിന്റെ അസാധാരണ ക്ഷണവും സ്റ്റാര്‍മര്‍ കൈമാറി. അധികം വൈകാതെ യുകെയില്‍ എത്തുമെന്ന് പ്രസിഡന്റ് പ്രതികരിച്ചു. ഇതിനിടെ ഉക്രെയിന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി യുഎസുമായി ധാതുഖനനം സംബന്ധിച്ച കരാറില്‍ ഉടന്‍ ഒപ്പുവെയ്ക്കുമെന്നാണ് കരുതുന്നത്. ഈ ഘട്ടത്തില്‍ മുന്‍പ് സെലെന്‍സ്‌കിയെ 'സ്വേച്ഛാധിപതിയെന്ന്' വിശേഷിപ്പിച്ചത് ഓര്‍മ്മയില്ലെന്ന് ട്രംപ് നിലപാട് മാറ്റി. വളരെ ധീരനായ വ്യക്തിയെന്നാണ് ഇപ്പോള്‍ ട്രംപ് വാക്ക് മാറ്റിയിരിക്കുന്നത്.
© Copyright 2024. All Rights Reserved