നഗരത്തിൽ നടന്ന പരിപാടിക്കിടെ ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. തന്റെ പ്രസംഗത്തിനു ശേഷം ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുവിളിക്കാത്തതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്. കോഴിക്കോട്ടെ കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന പരിപാടിയിലാണ് സംഭവം.
ജനുവരി 12 മുതൽ ഖേലോ ഇന്ത്യ, നെഹ്‌റു യുവകേന്ദ്ര, തപസ്യ എന്നിവരുടെ നേതൃത്വത്തിൽ നടന്ന യൂത്ത് കോൺക്ലേവായിരുന്നു പരിപാടി. അവസാന ദിനമായ ഇന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു കേന്ദ്ര മന്ത്രി. പ്രഭാഷണം അവസാനിച്ചതിന് ശേഷം ഭാരത് മാതാ കി ജയ് ഏറ്റു വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു. നേരിയ രീതിയിലുള്ള പ്രതികരണമായിരുന്നു സദസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. എന്താണ് നിങ്ങൾ മുദ്രവാക്യം ഏറ്റുവിളിക്കാത്തതെന്നും ഭാരതം നിങ്ങളുടെ അമ്മയല്ലേയെന്നു മന്ത്രി ചോദിച്ചു. മുദ്രവാക്യം ഏറ്റുവിളിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ വേദി വിട്ട് പോകാം എന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ കൂടുതലൊന്നും പ്രതികരിക്കാനില്ലെന്നാണ് മന്ത്രി പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചത്.
© Copyright 2024. All Rights Reserved