1986 ഒക്ടോബർ 21ന് ഇടുക്കി ജില്ലയിലെ കാമാക്ഷി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന തങ്കമണി എന്ന ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളെ തുടർന്ന് പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പുമുണ്ടായ സംഭവങ്ങൾ ആണ് ചിത്രത്തിന്റെ പ്രമേയം.
കേരള മനസാക്ഷിയെ നടുക്കിയ ഇടുക്കി തങ്കമണി സംഭവത്തിന്റെ 37മത് വാർഷിക ദിനത്തിലായിരുന്നു ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ചരിത്ര സംഭവവുമായി എത്രമാത്രം ഇഴുകിച്ചേർന്നിരിക്കുന്നു എന്നുള്ളതും പ്രേക്ഷകരുടെ ഒരു കാത്തിരിപ്പിന് കാരണമാണ്. നീത പിള്ള, പ്രണിത സുഭാഷ് എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, തുടങ്ങിയവരും തമിഴ് താരങ്ങളായ ജോൺ വിജയ്, സമ്പത് റാം എന്നിവരും അഭിനയിക്കുന്നു. പ്രശസ്ത ഫൈറ്റ് മാസ്റ്റേഴ്സായ രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി എന്നിവർ ചിത്രത്തിനായി സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. ദിലീപിന്റെ അഭിനയ ജീവിതത്തിലെ 148മത്തെ ചിത്രമായ 'തങ്കമണി' ബിഗ് ബജറ്റിൽ ആണ് ഒരുങ്ങുന്നത്. ദിലീപ് എന്ന നടന്റെ ഏറ്റവും വലിയ ഗംഭീര വേഷമാകും തങ്കമണിയിലേത് എന്നാണ് അണിയറക്കാരുടെ വിലയിരുത്തൽ.
© Copyright 2023. All Rights Reserved