നായിക യുക്തി തരേജയും സീനിലുണ്ട്. നായികയെ ബസിൽ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയിൽ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാൻ എത്തുന്നത്. രംഗം പുറത്തുവിട്ടതിന് പിന്നാലെ എന്തിനാണ് ഇത് സിനിമയിൽ നിന്ന് ഒഴിവാക്കിയതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
റിയാസ് ഖാൻ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുൻപ് ചിത്രത്തിന്റെ നിർമാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാൽ, തിയേറ്റർ പതിപ്പു തന്നെയാണ് ഒടിടിയിലും റിലീസ് ചെയ്തത്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് ചിത്രത്തിന്റെ അൺകട്ട് വേർഷൻ റിലീസ് ചെയ്യാൻ കഴിയാതെ പോയത്. അതുകൊണ്ട്, റിയാസ് ഖാന്റെ സീൻ 'ഡിലീറ്റഡ് സീൻ' ആയി അണിയറപ്രവർത്തകർ പുറത്തു വിടുകയായിരുന്നു. ഗംഭീര പ്രതികരണമാണ് ഒടിടിയിൽ നിന്നും സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേവരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്‌റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.
© Copyright 2025. All Rights Reserved