എഎഫ്‌സിഎം യുകെയുടെ നേതൃത്വത്തിൽ ഉണർവ്വ് ധ്യാനം ബർമിങ്ങാം ബഥേൽ കൺവൻഷൻ സെൻററിൽ ജനുവരി 25 ന് നടക്കും.
--------------------------------
ഫാ. സേവ്യർഖാൻ വട്ടായിലും ഫാ. ഷൈജു നടുവത്താനിയും നേതൃത്വം നൽകുന്ന ആത്മീയ ശുശ്രൂഷയ്ക്ക് എഎഫ്‌സിഎം യുകെ 40 ദിവസത്തെ ഉപവാസവും കുർബാനയും ജപമാലയും അർപ്പിച്ച് ഒരുങ്ങിവരുന്നു.കുട്ടികൾക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും. കുടുംബങ്ങൾ എല്ലാവരും ഒരുമിച്ച് നവീകരിക്കപ്പെടുക എന്ന ആത്മീയ ലക്ഷ്യമാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. വിവിധ ഭാഷക്കാരായ കുടുംബങ്ങളെ ഉദ്ദേശിച്ച് ഇംഗ്ലിഷ് ഭാഷയിൽ നടത്തപ്പെടുന്ന ശുശ്രൂഷയ്ക്ക് യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കോച്ചുകൾ ഒരുക്കിയിട്ടുണ്ട്.
© Copyright 2025. All Rights Reserved