ഉത്തര കൊറിയയുടെ സൈനിക നീക്കങ്ങൾ
നിരീക്ഷിക്കുന്നതിനായി ജപ്പാൻ ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് എച്ച്2എ റോക്കറ്റിലാണ് ഒപ്റ്റിക്കൽ -8 എന്ന ചാര ഉപഗ്രഹം വിക്ഷേപിച്ചത്.
ജപ്പാനും മറ്റ് അയൽരാജ്യങ്ങൾക്കും ഭീഷണിയാകുന്ന ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം നിരീക്ഷിക്കുകയാണ് പ്രധാന ദൗത്യം. എച്ച്2എ റോക്കറ്റിൻ്റെ പിൻഗാമിയായ എച്ച് 3 റോക്കറ്റ് പരീക്ഷണത്തിൻ്റെ മുന്നോടിയായിരുന്നു ഇന്നലത്തെ വിക്ഷേപണം. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന എച്ച്2എ രണ്ടു ദൗത്യങ്ങൾ കൂടി കഴിഞ്ഞ് ഒഴിവാക്കും.
© Copyright 2023. All Rights Reserved