ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി(നാഡ)യുടെ നോട്ടീസ്. ഉത്തേജക പരിശോധന നടത്താനായി എത്തിയപ്പോൾ സ്ഥലത്ത് വിനേഷ് ഫൊഗട്ട് ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
-------------------aud--------------------------------fcf308
സെപ്റ്റംബർ ഒൻപതാം തീയതിയാണ് വിനേഷിന്റെ ഹരിയാനയിലെ ഖാർഖോഡയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ, വിനേഷ് സ്ഥലത്തുണ്ടായിരുന്നില്ല.
വിനേഷ് സ്ഥലത്ത് ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്നാണ് നാഡ അധികൃതർ വീട്ടിലെത്തിയത്. ഇക്കാര്യത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. 14 ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ അറിയിച്ചിരിക്കുന്നത്. നാഡയുടെ രജിസ്റ്റേഡ് ടെസ്റ്റിങ് പൂളിൽ(ആർടിപി) രജിസ്റ്റർ ചെയ്തിരിക്കുന്ന അത്ലറ്റുകൾ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് തയ്യാറാകുന്ന സമയവും സ്ഥലവും അറിയിക്കേണ്ടതുണ്ട്. എന്നാൽ വിവരം നൽകിയതു പ്രകാരം പറഞ്ഞ സമയത്ത് താൻ സ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് വിനേഷ് തെളിയിക്കണം. അല്ലാത്തപക്ഷം വേർഎബൗട്ട് ഫെയിലിയറായി ഇത് കണക്കാക്കും
അതേസമയം, വിനേഷ് ഫോഗട്ടിനെതിരെ നിലവിൽ നടപടികളൊന്നും ഉണ്ടാവില്ലെന്നാണ് സൂചന. 12 മാസത്തിനിടെ മൂന്ന് തവണ ഉത്തേജക പരിശോധനക്ക് സാമ്പിളുകൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ മാത്രമാണ് നാഡ നടപടിയെടുക്കുക.
വിനേഷ് കോൺഗ്രസ് ടിക്കറ്റിൽ ഹരിയാണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുകയാണ്. പാരീസ് ഒളിമ്പിക്സിൽ ഗുസ്തി ഫൈനലിലെത്തിയ ശേഷം 100 ഗ്രാം ഭാരം കൂടിയതിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ട താരം പിന്നാലെ ഗുസ്തി ഉപേക്ഷിച്ചിരുന്നു.
© Copyright 2024. All Rights Reserved