ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ ക്യാപ്റ്റനും പേസറുമായ പാറ്റ് കമ്മിന്‍സും മറ്റൊരു പേസ് ബൗളര്‍ ജോഷ് ഹെയ്‌സല്‍വുഡും ഉണ്ടാകില്ലെന്ന് ഉറപ്പായി. കമ്മിന്‍സ് ഉണ്ടാകില്ലെന്നു കഴിഞ്ഞ ദിവസം ആന്‍ഡ്രു മക്ക്‌ഡൊണാള്‍ഡ് സൂചന നല്‍കിയിരുന്നു. പിന്നാലെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഇരുവരുടേയും അസാന്നിധ്യം സ്ഥിരീകരിച്ചു. പരിക്കാണ് ഇരു താരങ്ങളുടേയും ടീമിലേക്കുള്ള വഴി മുടക്കിയത്.
-------------------aud------------------------------
ഇരുവര്‍ക്കും പുറമെ മിച്ചല്‍ മാര്‍ഷിന്റെ പങ്കാളിത്തവും ഉണ്ടാകില്ലെന്നാണ് വിവരം. താരത്തിനും പരിക്കാണ് വില്ലനായത്. അപ്രതീക്ഷിതമായി ഏകദിന ക്രിക്കറ്റില്‍ നിന്നു വിരമിച്ച മാര്‍ക്കസ് സ്‌റ്റോയിനിസും കളിക്കാനുണ്ടാകില്ല. എസ്എ20 പോരാട്ടത്തിനിടെ സ്‌റ്റോയിനിസിനും പരിക്കേറ്റിരുന്നു. പിന്നാലെയാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍. ചാംപ്യന്‍സ് ട്രോഫിക്കായി ഓസ്‌ട്രേലിയ നേരത്തെ പ്രഖ്യാപിച്ച ടീമില്‍ സ്റ്റോയിനിസുമുണ്ടായിരുന്നു. ടൂര്‍ണമെന്റിനു ദിവസങ്ങള്‍ മാത്രം നില്‍ക്കെ നാല് മികച്ച താരങ്ങളുടെ അസാന്നിധ്യം ഓസീസിനു കനത്ത അടിയായി മാറി. നാല് നിര്‍ണായക താരങ്ങള്‍ ചാംപ്യന്‍സ് ട്രോഫി കളിക്കില്ല എന്നത് ദൗര്‍ഭാഗ്യകരമാണ്. പകരമെത്തുന്ന താരങ്ങള്‍ക്ക് മികവ് അടയാളപ്പെടുത്താനുള്ള അവസരമാണിതെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവരില്‍ ഒരാള്‍ ഓസ്‌ട്രേലിയയെ നയിക്കും.
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനുള്ള 15 അംഗ സംഘത്തില്‍ മാറ്റങ്ങള്‍ വരുത്തി ടീം പ്രഖ്യാപിക്കാനുള്ള അവസാന ദിവസം ഈ മാസം 12ആണ്. നാല് താരങ്ങള്‍ക്ക് പകരക്കാരെ അവസാന നിമിഷം തേടേണ്ട അവസ്ഥയിലാണ് ഓസീസ്.
ഈ മാസം 19 മുതലാണ് 8 മുന്‍നിര ടീമുകള്‍ മാറ്റുരയ്ക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി പോരാട്ടം. പാകിസ്ഥാനിലും ദുബായിലുമായാണ് പോരാട്ടങ്ങള്‍. ഇംഗ്ലണ്ടിനെതിരെയാണ് ഓസ്‌ട്രേലിയയുടെ ആദ്യ പോരാട്ടം. 22നാണ് മത്സരം. പിന്നാലെ 25നു ഓസീസ് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും. 28നു അഫ്ഗാനിസ്ഥാനുമായും പോരാട്ടം
© Copyright 2024. All Rights Reserved